നേപ്പാള്‍,ഗ്വാട്ടിമാല അംബാസഡറു മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമായി വരുന്നുണ്ടെന്നും വിദേശ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംബസി മുഖേന റിക്രൂട്ട്മെന്‍റ് നടത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.

0

തിരുവനന്തപുരം :ഇന്ത്യയിലെ നേപ്പാള്‍ അംബാസഡറുടെ ചുമതലയുളള ഭാരത് കുമാര്‍ റഗ്മി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാനുളള താല്പര്യം നേപ്പാള്‍ പ്രതിനിധി പ്രകടിപ്പിച്ചു. അധികാര വികേന്ദ്രീകരണം, സാമൂഹ്യനീതി എന്നീ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളില്‍ ഭാരത് കുമാര്‍ മതിപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നേപ്പാളില്‍ നിന്നുളള സംഘത്തെ കേരളത്തിലേക്ക് അയക്കാനുളള നിര്‍ദേശം മുഖ്യമന്ത്രി സ്വാഗതം ചെയ്തു. .
വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമായി വരുന്നുണ്ടെന്നും വിദേശ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംബസി മുഖേന റിക്രൂട്ട്മെന്‍റ് നടത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. സ്പോണ്‍സര്‍ ആരാണെന്ന് എംബസി അറിഞ്ഞിരിക്കണം. നിസ്സാര കാരണങ്ങള്‍ക്കോ ഒരു കാരണവുമില്ലാതെയോ വിദേശത്ത് കേസില്‍പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കണം. മലയാളികള്‍ കൂടുതലുളള രാജ്യങ്ങളിലെ എംബസികളില്‍ മലയാളി ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണം. വിദേശ മന്ത്രാലയം അനുവദിക്കുകയാണെങ്കില്‍ മലയാളികള്‍ കൂടുതലുളള രാജ്യങ്ങളിലെ എംബസികളില്‍ ‘നോര്‍ക്ക സെല്‍’ ആരംഭിക്കാന്‍ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തിലും ചര്‍ച്ചയില്‍ പങ്കെടുത്തു.

You might also like

-