അമ്പൂരിലെ കൊലപാതകം പ്രതികളെ തെളിവെടുപ്പിനെത്തിക്കും

ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. രാഖിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല

0

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. രാഖിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്നലെ രാത്രിയാണ് അഖിലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടിയത്.അഖിലിനെയും രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് കേസിലെ മുഖ്യപ്രതിയായ അഖില്‍ പൊലീസ് കസ്റ്റഡിയിലായത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പിതാവ് നല്‍കിയ വിവരമനുസരിച്ച് പൊലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതിയും സൈനികനുമായ അഖിലും കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വിവാഹത്തിന് ഭര്‍ത്താവായ അഖില്‍ തയ്യാറെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.ഇതോടെയാണ് സഹോദരന്‍ രാഹുലിന്‍റേയും സുഹൃത്ത് ആദര്‍ശിന്‍റേയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിസുഹൃത്തിന്റെ പുരയിടത്തിൽ കുഴിച്ചുമൂടിമൃതദേഹം ഒളിപ്പിച്ചത് . പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പ്രതിയിൽ അഖിലിന്റെ ഫോൺ മായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്

കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍

അമ്പൂരി കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി. വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി എന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. നേരത്തെ ഇതിന് സമാനമായ മൊഴിയാണ് അറസ്റ്റിലായ സഹോദരൻ രാഹുലും പൊലീസിന് നൽകിയത്. ഇന്നുവൈകുന്നേരത്തോടെയാണ് അഖില്‍ പൊലീസില്‍ കീഴടങ്ങിയത്.

സഹോദരന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാല്‍ രാഖിയെ മുന്‍കൂട്ടി തീരുമാനിച്ച് കൊന്നതാണെന്ന് രാഹുല്‍ മൊഴിനല്‍കിത്. മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ പ്രതികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നെന്ന് അയല്‍വാസി വെളിപ്പെടുത്തി. കൊലയില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് ആരോപിച്ചു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

മലയിന്‍കീഴിലെ ഒളിത്താവളത്തില്‍ നിന്ന് ഇന്നുരാവിലെ രാഹുലിനെ പൊലീസ് പിടികൂടിയതോടെയാണ് രാഖി വധക്കേസിന്റെ ചുരുളഴിഞ്ഞത്. രാഖിയെ കൊല്ലാന്‍ താനും സഹോദരന്‍ അഖിലും ചേര്‍ന്ന് തീരുമാനിച്ചിരുന്നെന്ന് രാഹുല്‍ മൊഴി നല്‍കി. കൊല്ലാനായി തന്നെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്.

രാഹുലിനെ തൃപ്പരപ്പിലെത്തിച്ച് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ കാറില്‍ പരിശോധന നടത്തി. മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാന് പ്രതികൾക്കൊപ്പം അച്ഛനും ഉണ്ടായിരുന്നെന്ന് അയല്‍ക്കാരന്‍ സജി പറ‍ഞ്ഞു. ആഴമേറിയ കുഴി എന്തിനെന്ന് അന്വേഷിച്ചപ്പോൾ മരം നടാനെന്നായിരുന്നു മറുപടി. അഖിലിന്റെ കുടുംബത്തിന് ആരുടേയോ പിന്തുണ ലഭിക്കുന്നുണ്ടെന്ന് രാഖിയുടെ പിതാവ് രാജന്‍ ആരോപിച്ചു. കൊലപാതകത്തിൽ പങ്കുളള എല്ലാവരെയും അറസ്റ്റ് ചെയ്യണം. അഖിലിനെ വിവാഹം ചെയ്തിരുന്നതായി രാഖി പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

അമ്പൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും.

അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിനുശേഷം പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും അച്ഛനെതിരെ സംശയമുണ്ട്. കൊലയ്ക്കുശേഷം കശ്മീരിലേക്ക് പോയെന്ന് അഖിൽ മൊഴി നൽകി. അല്‍പ്പസമയത്തിനകം പ്രതികളെ കൊലനടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

 

You might also like

-