അമ്പലവയൽ മർദന കേസിൽ പ്രതി സജീവാനന്ദന് എതിരെ ബലാത്സംഗശ്രമ കുറ്റം ചുമത്തി. പ്രതിപട്ടികയിൽ

പ്രദേശവാസികളായ മറ്റ് രണ്ട് പേരെക്കൂടി കേസിൽ പ്രതി ചേര്‍ത്തു. എന്നാല്‍, മര്‍ദനം നടന്ന് ഒരാഴ്ച കഴിഞ്ഞും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല

0

വയനാട് അമ്പലവയൽ മർദന കേസിൽ പ്രതി സജീവാനന്ദന് എതിരെ ബലാത്സംഗശ്രമ കുറ്റം ചുമത്തി. പ്രദേശവാസികളായ മറ്റ് രണ്ട് പേരെക്കൂടി കേസിൽ പ്രതി ചേര്‍ത്തു. എന്നാല്‍, മര്‍ദനം നടന്ന് ഒരാഴ്ച കഴിഞ്ഞും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

അമ്പലവയലിൽ യുവാവിനെയും യുവതിയേയും നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്പറ്റ ജില്ല സെഷന്‍സ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. സജീവാനന്ദന് ഒപ്പം യുവതിയും യുവാവും താമസിക്കുന്ന ലോഡ്ജിലെത്തി ശല്യം ചെയ്ത രണ്ട് യുവാക്കളെ കൂടി കേസിൽ പ്രതി ചേർത്തു

You might also like

-