തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ വെളിപ്പെടുത്തലുമായി നടി അമലാ പോളും.

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സൂസി ഗണേശനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. സൂസി ദ്വയാര്‍ത്ഥത്തില്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ ആരോപിക്കുന്നു.

0

ചെന്നൈ:സൂസി ഗണേശനെതിരെ ലീന മണിമേഖല ഉയര്‍ത്തിയ പരാതിയെ പിന്തുണച്ചാണ്, തനിക്ക് നേരെയുണ്ടായ ദുരനുഭവവും അമലാ പോള്‍ പങ്കുവയ്ക്കുന്നത്. ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍ രംഗത്തു വന്നിരുന്നു.അമലയുടെ വാക്കുകള്‍: തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സൂസി ഗണേശനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. സൂസി ദ്വയാര്‍ത്ഥത്തില്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ ആരോപിക്കുന്നു.

സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നതാണെന്നും അമല പോള്‍ വെളിപ്പെടുത്തുന്നു.സൂസി സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളാണ്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്. വിഷയത്തില്‍ ഭരണകൂടവും നിയമവ്യവസ്ഥയും കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമല പറഞ്ഞു.സൂസി ഗണേശനില്‍ നിന്നും താന്‍ നേരിട്ട ലൈംഗികാത്രികമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല വെളിപ്പെടുത്തല്‍ നടത്തിയത്.2005ല്‍ ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് സൂസി മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു.അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച സൂസി, നടിമാര്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു

 

 

You might also like

-