പെഹ്‌ലു ഖാൻ കൊലപാതകം വിധിയിൽ പ്രതിക്ഷേധം വ്യാപകം ലോകം മുഴുവന്‍ കണ്ടു കണ്ടില്ലെന്ന് നടിച്ച് നീതീപീഠം

പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ 2007 ല്‍ രാജ്യത്തെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായി അല്‍വാര്‍ സംഭവം മാറിയിരുന്നു.എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം ആ വീഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളും പോലും കോടതിയുടെ മുന്നില്‍ തെളിവായി മാറിയില്ല.ആറു പ്രതികളെയും വെറുതെവിട്ടുകൊണ്ട് അല്‍വാര്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സരിത സ്വാമിയാണ് വിധി പ്രഖ്യാപിച്ചത്.

0

ജയ്പൂര്‍: ലോകം മുഴുവനും കണ്ട അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം കണ്ടില്ലെന്ന് നടിച്ച് നീതിപീഠം. ഒരു സംഘമാളുകള്‍ ചേര്‍ന്ന് വെള്ള കുര്‍ത്ത ധരിച്ച പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ 2007 ല്‍ രാജ്യത്തെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായി അല്‍വാര്‍ സംഭവം മാറിയിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം ആ വീഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളും പോലും കോടതിയുടെ മുന്നില്‍ തെളിവായി മാറിയില്ല. അതിനിടയാക്കിയതാകട്ടെ സംസ്ഥാന പൊലീസ് വകുപ്പിന്റെ അനാസ്ഥയാണെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാത്തതാണ് പ്രതികളുടെ മോചനം സാധ്യമാക്കിയത്.
ആറു പ്രതികളെയും വെറുതെവിട്ടുകൊണ്ട് അല്‍വാര്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സരിത സ്വാമിയാണ് വിധി പ്രഖ്യാപിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായാണ് പ്രതികളെ വിട്ടയച്ചത്. ലോകം മുഴുവനും കണ്ടതാണ് ആ കൊലപാതകമെന്നും എന്നാല്‍ കോടതി വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചില്ലെന്നും പെഹ്‌ലു ഖാന്റെ അഭിഭാഷകന്‍ അഖ്തര്‍ ഹുസൈന്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് രണ്ടുവര്‍ഷമായിട്ടും കഴിയാത്തത് ഏറെ ദുരൂഹമാണെന്നും അഭിഭാഷകന്‍ പറയുന്നു.
44 സാക്ഷികളെയാണ് കേസുമാായി ബന്ധപ്പെട്ട് വിസ്തരിച്ചത്. ഇവരില്‍ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ കൂടിയായ രവീന്ദര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ വീഡിയോ ചിത്രീകരിച്ചത് താനാണെന്ന് സ്ഥിരീകരിച്ചിരുന്നു. റോഡിലൂടെ കടന്നുപോകുമ്പോള്‍ ഒരാളെ ജനക്കൂട്ടം മര്‍ദ്ദിക്കുന്നത് കണ്ട് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് രവീന്ദര്‍ കോടതിയെ അറിയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ വസ്തുതാപരമാണെന്ന് ഇതോടെ വ്യക്തമാണെന്നും അഭിഭാഷകന്‍ പറയുന്നു.
പൊലീസ് ഫോറന്‍സിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയക്കാന്‍ വൈകിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസിന്റെ നടപടികള്‍ മുമ്പും വിവാദത്തിലായിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പൊലീസിനെതിരെ ആരോപണമുയര്‍ന്നിരുന്നു.
017 ഏപ്രില്‍ ഒന്നിനായിരുന്നു അല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് പെഹ്‌ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടത്. ജയ്പൂരില്‍ നിന്നും കന്നുകാലികളെ വാങ്ങി ഹരിയാന അതിര്‍ത്തിയിലുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പെഹ്‌ലു ഖാനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
വിപിന്‍ യാദവ്, രവീന്ദ്രകുമാര്‍, കലുറാം, ദയാനന്ദ്, യോഗേഷ്‌കുമാര്‍, ഭീം രതി തുടങ്ങിയവരെയാണ് കേസില്‍ വെറുതെവിട്ടത്. എന്‍ഡിടിവി നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ അന്നത്തെ കൊലപാതക സംഭവം വിവരിച്ചുനല്‍കിയ വ്യക്തിയാണ് വിപിന്‍ യാദവ്. ആകെയുള്ള ഒമ്പത് പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുടെ കേസുകള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്.

You might also like

-