ആലുവ എടയാറി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികൾ പിടിയിൽ
നാലുപ്രതികൾ കുടി പോലീസിന്റെ പിടിയിലായി മുന്നാറിലെ ചിന്നക്കനാൽ സിങ്കുകണ്ടത്തു ഒളിവിൽ കഴിഞ്ഞിരുന്ന സ്വർണ ശുദ്ധികരണ ശാലയിലെ മുൻ ജീവനക്കാരൻ പിയിലായതെന്നാണ് സൂചന ആലുവയിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് ഇവരെ രാത്രിയോടെ പികുടിയത് കേസിൽ ആദ്യം പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശിയുടെ മൊഴിയിൽ നിന്നും കേസിൽ ഉൾപെട്ടവരെക്കുറിച്ച് പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിലാണ് കേസിലെ പ്രതികളിൽ നാലുപേർ സിങ്കുകണ്ടത്തു ഉണ്ടെന്ന് പോലീസിനെ വിവരം ലഭിച്ചത്
മൂന്നാർ / ആലുവ :ആലുവ ഇടയാറിൽ സ്വർണം കവർച്ചകേസിലെ നാലുപ്രതികൾ കുടി പോലീസിന്റെ പിടിയിലായി മുന്നാറിലെ ചിന്നക്കനാൽ സിങ്കുകണ്ടത്തു ഒളിവിൽ കഴിഞ്ഞിരുന്ന സ്വർണ ശുദ്ധികരണ ശാലയിലെ മുൻ ജീവനക്കാരൻ പിയിലായതെന്നാണ് സൂചന ആലുവയിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് ഇവരെ രാത്രിയോടെ പികുടിയത് കേസിൽ ആദ്യം പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശിയുടെ മൊഴിയിൽ നിന്നും കേസിൽ ഉൾപെട്ടവരെക്കുറിച്ച് പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിലാണ് കേസിലെ പ്രതികളിൽ നാലുപേർ സിങ്കുകണ്ടത്തു ഉണ്ടെന്ന് പോലീസിനെ വിവരം ലഭിച്ചത് . ഇതേ തുടർന്ന് ആലുവയിൽനിന്നെത്തിയ പോലീസ് സംഘമാണ് നാലുപേരെ എപ്പോൾ പിടികൂടിയിട്ടുള്ളത് പിടികൂടിയവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടട്ടില്ല
അതേസമയം ആലുവ എടയാറില്‍ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായി ഇതര സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന ആറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കവര്‍ച്ച പോയത്. കേസില്‍ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വിട്ടുകിട്ടാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അനേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. അറസ്റ്റിലായ ബിപിൻ ജോർജ് സ്ഥാപനത്തിലെ മുൻ ഡ്രൈവറാണ്. സ്വർണം കൊണ്ടുവരുന്നവർ തന്നെ തിരിച്ചറിയുമെന്ന് അറിയാവുന്നത് കൊണ്ട് ആക്രമണത്തിൽ ഇയാള്‍ നേരിട്ട് പങ്കെടുത്തില്ല. എന്നാല്‍ കവര്‍ച്ചക്ക് ആസൂത്രണം നടത്തിയതും വിവരങ്ങൾ കൈമാറിയതും ബിപിനാണ്.
എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന ആറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ബൈക്കിലെത്തിയ സംഘം കവര്‍ന്നത്. കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുന്‍ ജീവനക്കാരനായ ബിബിന്‍ ജോര്‍ജിനെ പൊലീസ് പിടികൂടിയത്