അലോക് വര്‍മ്മയുടെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുക. സി.ബി.ഐ കേസ് ഇന്ന് സുപ്രിം കോടതിയില്‍
സി.ബി.ഐയിലെ ചില കേസുകളിൽ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ഇടപെട്ടന്നും ഒരു കേസ് ഒത്തു തീർപ്പാക്കാൻ കേന്ദ്രമന്ത്രി ഹരിഭായ് ചൗധരി കൈക്കൂലി വാങ്ങി എന്നും ആരോപിക്കുന്ന മറ്റൊരു ഹർജിയും സുപ്രീംകോടതിയുടെ മുന്നിലുണ്ട്.
ഡൽഹി ചുമതലയില്‍ നിന്ന് നീക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ പരിഗണിക്കു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് രൂക്ഷ വിമര്‍ശ മുന്നയിച്ചിരുന്നു. സി.വി.സി റിപ്പോർട്ടിൻമേൽ സി.ബി.ഐ ഡയറക്ടര്‍ അലോക് വർമ്മ സമർപ്പിച്ച മറുപടി മാധ്യമങ്ങൾക്ക് ചോർന്നതാണ് പ്രധാനമായും കോടതിയെ ചൊടിപ്പിച്ചത് . അലോക് വർമ്മക്കായി ഹാജരാകുന്ന അഭിഭാഷകരിൽ ഫാലി നരിമാന്റെ വാദം മാത്രമേ കേൾക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സി.ബി.ഐയിലെ ചില കേസുകളിൽ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ഇടപെട്ടന്നും ഒരു കേസ് ഒത്തു തീർപ്പാക്കാൻ കേന്ദ്രമന്ത്രി ഹരിഭായ് ചൗധരി കൈക്കൂലി വാങ്ങി എന്നും ആരോപിക്കുന്ന മറ്റൊരു ഹർജിയും സുപ്രീംകോടതിയുടെ മുന്നിലുണ്ട്. സി.ബി.ഐ ഉദ്യോഗസ്ഥൻ എന്‍.കെ സിൻഹയാണ് ഈ ഹർജി സമർപ്പിച്ചത് ഇത് ഹർജി പിന്നീട് പരിഹാനിക്കും പരിഗണിക്കും .