സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം
സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകുന്നില്ലെങ്കിലും രോഗ വ്യാപന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേർന്നത്
തിരുവനന്തപുരം :തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകുന്നില്ലെങ്കിലും രോഗ വ്യാപന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേർന്നത്. കൊറോണ വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നാണ് സർവ്വകക്ഷി യോഗത്തിൽ എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രായോഗികമല്ലെന്ന കാര്യത്തിലും എല്ലാവരും യോജിച്ചു. വിവാഹം, മരണാന്തര ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പാലിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ സർവ്വ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
സമരങ്ങളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് രാഷ്ട്രീയ പാർട്ടികളോട് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സമ്പൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു