അലഹാബാദിന്റെ പേര് മാറ്റിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂ ഡൽഹി : അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പേര് മാറ്റിയതിന്റെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷന്, കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപാനങ്ങള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്