അലിഗഡ് സര്‍വകലാശാല ശതാബ്ദി ആഘോഷവും, സര്‍ സയ്ദ് ഡേയും ഒക്‌ടോബര്‍ 31-ന്
ഓണ്‍ലൈന്‍ പ്രവേശം സൗജന്യമാണെങ്കിലും, ഇന്ത്യയിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു
കലിഫോര്‍ണിയ: ഫെഡറേഷന്‍ ഓഫ് അലിഗഡ് അലുമ്‌നൈ അസോസിയേഷന്‍ (എഎംയു) അലുംമേനി അഫയേഴ്‌സ് കമ്മിറ്റിയുമായി സഹകരിച്ചു അഫയേഴ്‌സ് കമ്മിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അലിഗഡ് സര്‍വകലാശാല ശതാബ്ദി ആഘോഷവും (1920- 2020), സര്‍ സയ്ദ് ദിനവും ഒക്ടോബര്‍ 31 ശനിയാഴ്ച രാവിലെ 10.30ന് (സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) നടക്കുന്നതാണ്.
ആഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ സര്‍ സയ്ദ് ഡെ മുഷൈറയും ഉണ്ടായിരിക്കും. ഡോക്ടര്‍മാരായ കമില്‍ ആന്‍ഡ് തലറ്റ് ഹസ്സന്‍, ഡോ. അഷറഫ് ഹബീസുള്ള, മിസ്സര്‍ ആന്‍ഡ് മിസിസ് സയ്യദ് സര്‍വാറ്റ, ജമാല്‍ ഖുരേഷി, ഷബിര്‍ സിദ്ധിക്കി തുടങ്ങിയവരാണ് പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഓണ്‍ലൈന്‍ പ്രവേശം സൗജന്യമാണെങ്കിലും, ഇന്ത്യയിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മുന്നിമ്പര്‍ റഹ്മാന്‍, എ. അബ്ദുള്ള, ജാവേദ് അക്ത്തര്‍, സോറ നിഗാ, അംജത ഇസ്‌ലാം അംജദ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: http://www.aligs.org/mushaira-2020/ ഡോ. നൗഷ അസ്രര്‍ : 281 543 6886.