ALERT…സംസ്ഥാനത്ത് 12 ജില്ലകളിൽ : സൂര്യാഘാത മുന്നറിയിപ്പ്

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. ഇന്നലെ മ‌ാത്രം 36 പേർക്ക‌ാണ് സൂര്യാഘാതം ഏറ്റത്. അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ചവരെ ജാഗ്രതാ നിർദ്ദേശം നീട്ടി. വരും ദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്കാലാവസ്ഥയിലുണ്ടായ അനിയത്രിതമായ വ്യതിയാനം സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.രാവിലെ 11 മുതൽ 3 മണി വരെ നേരിട്ട് സുര്യാപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കാപ്പിയും ചായയും പകൽ ഒഴിവാക്കണം. തൊഴിൽ മേഖലയിൽ കൊണ്ടുവന്ന സമയ ക്രമീകരണങ്ങളും അംഗൻവാടികൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാനനങ്ങൾക്കും നൽകിയ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം

ഇന്നലെ 41 ഡിഗ്രീ സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കൊല്ലം പുനലൂരില്‍ ഒരു യുവാവിനും ഇന്നലെ സൂര്യാഘാതമേറ്റിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ വേനല്‍ മഴ പെയ്യാത്തതാണ് സംസ്ഥാനത്തെ തിളച്ച ചൂടിലേക്ക് തള്ളിവിട്ടത്.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്നലെ അനുഭവപ്പെട്ടത്.മുന്നറിയിപ്പുകൾ നൽകിയിട്ടും, സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഞായറാഴ്ച ഏഴ് പേർക്കാണ് സൂര്യാഘാതം ഏറ്റതെങ്കിൽ, ഇന്നലെ എണ്ണം 36 ആയി വർധിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളിൽ ആറ് പേർക്ക് വിതവും, എറണാകുളം കണ്ണൂർ ജില്ലകളിൽ നാല് പേർക്ക് വീതവും സൂര്യാഘാതമേറ്റു. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കനത്ത ചൂട് തുടരും. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലാ കളക്ര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. അങ്കണ്‍വാടികളില്‍ കൂളറുകളും ഫാനുകളും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ആരോഗ്യശേഷി കുറഞ്ഞവര്‍ക്കും കുട്ടികള്‍ക്കുമാണ് സൂര്യാഘാത സാധ്യത കൂടുതല്‍. ഇവര്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം

You might also like

-