പുളിങ്കുന്ന് പടക്കനിർമാണശാലയിലെ പൊട്ടിത്തെറി മരണം രണ്ടായി

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി രാവിലെ മരിച്ചിരുന്നു. ഇന്നലെ അപകടത്തിൽ കിഴക്കേച്ചിറ കുഞ്ഞുമോൾ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ ആകെ മരണം മൂന്നായി

0

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വീടിനോട് ചേർന്നുള്ള പടക്കനിർമാണശാലയിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ ചികിത്സയിൽ ആയിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ ബിനു (30) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി രാവിലെ മരിച്ചിരുന്നു. ഇന്നലെ അപകടത്തിൽ കിഴക്കേച്ചിറ കുഞ്ഞുമോൾ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ ആകെ മരണം മൂന്നായി.

അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

ലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.ഇതിന്റെ മറവിൽ വൻതോതിൽ വെടിമരുന്നു സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്

You might also like

-