ആലപ്പാട് കരിമണല്‍ ഖനനം സീ വാഷ് നിര്‍ത്തി ചർച്ച
. സി വാഷിംങ്ങ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി നാളെ ചര്‍ച്ച നടത്തും.താത്കാലികമായി സീ വാഷ് നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഖനന ആഘാതത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.. സമരക്കാരുമായി വ്യവസായ മന്ത്രി നാളെ ചർച്ച നടത്തും.
തീരങ്ങളിൽ സി വാഷിംങ്ങ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സീ വാഷിംങ്ങ് നിർത്തി വെയ്ക്കാമെന്നും, ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. സമരസമിതിയുമായി ചർച്ചക്കില്ലെന്ന മുൻ നിലപാടിലും സർക്കാർ അയവ് വരുത്തി. വ്യവസായ മന്ത്രി നാളെ സമരക്കാരുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടങ്ങുന്ന മോണിറ്ററിംങ്ങ് സമിതി രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യവസായമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.