ആലപ്പാട് കരിമണല്‍ ഖനനം മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.

സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും, ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരസമിതി ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ പങ്കെടുക്കും

0

ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്തായിരിക്കും യോഗം നടക്കുക. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു,

അതേസമയം ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരസമിതി ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ പങ്കെടുക്കും.ജനകീയ സമരത്തിന് വന്‍ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാൻ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരം 73 ആം ദിവസം പിന്നിടുമ്പോഴും പന്തലില്‍ ജനക്കൂട്ടമാണ്. ഇതൊക്കെയാണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം സ്വാഗതം ചെയ്ത സമരസമിതി പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.

You might also like

-