വീണ്ടും മീ ടൂ വിവാദം ,അലന്‍സിയര്‍ പല തവണ മോശമായി പെരുമാറി;

പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്. ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വേളയിലാണെന്ന് യുവതി പറഞ്ഞു. അലന്‍സിയര്‍ പല കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നീട് കുറേകൂടി അടുത്തിടപഴകാന്‍ ഉപദേശിച്ചു. ഇതിനോട് താന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഇനിയും ഇയാളൂടെ കൂടെ ജോലി ചെയുന്നത് സുരക്ഷിതമല്ലെന്ന് പോലും തോന്നി

0

മീ ടൂ വില്‍ കുടങ്ങി നടന്‍ അലന്‍സിയറും. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് നടനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്.
ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വേളയിലാണെന്ന് യുവതി പറഞ്ഞു. അലന്‍സിയര്‍ പല കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നീട് കുറേകൂടി അടുത്തിടപഴകാന്‍ ഉപദേശിച്ചു. ഇതിനോട് താന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഇനിയും ഇയാളൂടെ കൂടെ ജോലി ചെയുന്നത് സുരക്ഷിതമല്ലെന്ന് പോലും തോന്നി.

അടുത്ത തവണ അയാള്‍ വേറെ നടിയുടെ കൂടെ തന്റെ മുറിയിലേക്ക് കയറി വന്നതായി യുവതി വെളിപ്പെടുന്നു. നടന്‍ സ്വന്തം ശരീരം മനസിലാക്കേണ്ടതിനേക്കുറിച്ചാണ് അയാള്‍ സംസാരിച്ചത്. നാടകത്തിലെ അനുഭവത്തെ മുന്‍നിര്‍ത്തി അയാള്‍ തന്നോട് മോശമായി സംസാരിച്ചു. അലന്‍സിയറിനെ റൂമില്‍ നിന്നും പുറത്താക്കാന്‍ തോന്നി. പക്ഷേ അയാളുടെ പ്രായം പരിഗണിച്ച് താന്‍ അത് ചെയ്തില്ല. പിന്നീട് ആര്‍ത്തവ ദിനങ്ങളിലൊന്നില്‍ ക്ഷീണം തോന്നിയത് കൊണ്ട് സംവിധായകന്റെ അനുവാദത്തോടെ താന്‍ മുറിയിലേക്ക് മടങ്ങി.

റൂമിലെത്തി കിടന്ന താന്‍ വാതിലില്‍ തുടര്‍ച്ചായി ആരോ മുട്ടുന്നത് കേട്ടു. താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ് മുട്ടുന്നത്. ഭയന്നു പോയ താന്‍ ഇത് സംവിധായകനെ ഫോണില്‍ വിളിച്ച് പറഞ്ഞു. ഒരാളെ തന്റെ മുറിയിലേക്ക് അയയ്ക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി. പിന്നീട് അലന്‍സിയര്‍ മുറിയുടെ വാതിലില്‍ ചവിട്ടാന്‍ ആരംഭിച്ചു. ഇതോടെ താന്‍ വാതിലിന്റെ കൊളുത്ത് എടുത്തു. ഉടനെ അയാള്‍ അകത്ത് പ്രവേശിച്ചു. അലന്‍സിയര്‍ അകത്ത് നിന്ന് വാതില്‍ പൂട്ടി.

നന്നായി മദ്യപിച്ചിരുന്ന അയാളെ കണ്ട് താന്‍ പേടിച്ചു. തന്റെ കട്ടിലില്‍ ഇരുന്ന് അയാള്‍ സംസാരം തുടങ്ങി. അതിനു ശേഷം തന്റെ സമീപത്തേക്ക് വരാന്‍ തുടങ്ങി. അന്നേരം കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട അലന്‍സിയര്‍ ഞെട്ടി. സഹസംവിധായകനാണ് കോളിംഗ് ബെല്‍ അടിച്ചത്. വാതില്‍ താന്‍ വേഗം തുറന്നു. അലന്‍സിയറിനോട് സെറ്റില്‍ ഉടനെ എത്താന്‍ സഹസംവിധായകന്‍ ആവശ്യപ്പെട്ടതായി സഹസംവിധായകന്‍ അറിയിച്ചു. ഒരുവിധം നിര്‍ബന്ധിച്ച് അയാള്‍ അലന്‍സിയറിനെ കൂട്ടികൊണ്ടു പോയി

പിന്നീട് മത്സ്യം കഴിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ സ്ത്രീ ശരീരത്തെ മീനുമായി ഉപമിച്ച് വളരെ മോശം രീതിയില്‍ അയാള്‍ സംസാരിച്ചു. വേറെ ഒരു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച് രാവിലെ താന്‍ ഉറങ്ങുകയായിരുന്നു. തലേന്ന് രാത്രി ജോലി നേരം വെളുക്കുന്നത് വരെ നീണ്ടു പോയിരുന്നു. റൂമില്‍ വേറെ ഒരു നടിയും താമസിക്കുന്നുണ്ടായിരുന്നു. അന്നേരം കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് സുഹൃത്തായ നടി വാതില്‍ തുറന്നു. അലന്‍സിയറാണ് കോളിംഗ് ബെല്‍ അടിച്ചത്. അയാള്‍ കുറച്ചു നേരം അവരുമായി സംസാരിച്ചിട്ട് മടങ്ങുന്നതായി ഭാവിച്ചു. അയാള്‍ പോയന്നെ ധാരണയില്‍ തന്റെ സുഹൃത്ത് കുളിക്കാനും കയറി. പക്ഷേ അവള്‍ മുറിയുടെ കതക് പൂട്ടാന്‍ മറന്നു.

ഇതു മനസിലാക്കിയ അലന്‍സിയര്‍ റൂമില്‍ കയറി. അയാള്‍ തന്റെ കൂടെ കയറി കിടന്നു. അതിനു ശേഷം ഉറങ്ങുകയാണോ എന്ന് ചോദിച്ചു. ഇതു കേട്ട് താന്‍ ചാടിയെഴുന്നേറ്റു. അല്പനേരം കൂടി കിടന്നോളൂ എന്നാവശ്യപ്പെട്ട് നടന്‍ തന്റെ കയ്യില്‍ കയറി പിടിച്ചു. താന്‍ ഉറക്കെ ശബ്ദമുണ്ടാക്കി. കുളിക്കുകയായിരുന്ന തന്റെ സുഹൃത്ത് എന്താണ് ശബ്ദമെന്ന് വിളിച്ച് ചോദിച്ചു. ഇതോടെ ഒരു തമാശ കാണിച്ചതാണെന്ന ഡയലോഗും പറഞ്ഞ് അയാള്‍ റൂമില്‍ നിന്ന് ഇറങ്ങിപോയി.

സുഹൃത്ത് കുളികഴിഞ്ഞ് വന്നപ്പോള്‍ താന്‍ കാര്യം അവളോട് പറഞ്ഞു. പിന്നീട് അവള്‍ അലന്‍സിയറോട് ഇതു ചോദിച്ചപ്പോള്‍ അയാള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഇക്കാര്യം താന്‍ സിനിമയുടെ സംവിധായകനോട് പറഞ്ഞു. ഇത് സംവിധായകന്‍ നടനോട് ചോദിച്ചു. ഇത് അയാള്‍ക്ക് ഇഷ്ടമായില്ല. ആദ്യ സിനിമാ സംവിധാനം ചെയുകയായിരുന്ന ആ സംവിധായകന്റെ സെറ്റില്‍ മദ്യപിച്ച് വരികയും പിന്നീടത് അഭിനയത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തതായി നടി ആരോപിക്കുന്നു

You might also like

-