അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
സംസ്ഥാന സർക്കാർ U A PA ചുമത്തിയ കേസിൽ പിന്നീട് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു
കൊച്ചി :അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു കൊച്ചി എൻ ഐ എ കോടതിയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത് ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ ഹർജിയിലാണ് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി. ഇരുവരെയും നാളെ പോലീസ് കോടതിയില്‍ ഹാജരാക്കും . ഇരുവർക്കും എതിരെസംസ്ഥാന സർക്കാർ UAPA ചുമട്൫ത്തിയതിനു തൊട്ടുപിന്നാലെ ഇവരെ കസ്റ്റഡിയിൽ എടുക്കുന്നതിനും എൻ ഐ എ നടപടികൾ ആരംഭിച്ചിരുന്നു
സംസ്ഥാന സർക്കാർ U A PA ചുമത്തിയ കേസിൽ പിന്നീട് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.