അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു
അമേരിക്കൻ ഡ്രോണാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു .ഓസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്‌ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി
കാബൂൾ | അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ (Ayman al-Zawahiri)കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്രകാലമെടുത്താലും എവിടെ ഒളിച്ചാലും ജനങ്ങൾക്ക് ഭീഷണിയെങ്കിൽ അമേരിക്ക വകവരുത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയെ നയിക്കുന്നത്. രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറിൽ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽ ഖ്വായ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
അമേരിക്കൻ ഡ്രോണാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു .ഓസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്‌ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി. പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ലാദനെ വകവരുത്തിയതിന് ശേഷം ലാദന്റെ പിൻഗാമിയായി അദ്ദേഹം വളരുകയും അൽ-ഖ്വയ്ദയുടെ തലവനാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിരിന്നു .
ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലുള്ള സൂത്രധാരനാണ് സവാഹിരി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.
അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്