403 സീറ്റുകളില്‍ 350 സീറ്റുകളും ലഭിക്കുമെന്ന് കൈനോട്ടക്കാരന്‍ പ്രവചിക്കച്ചെന്ന് :അഖിലേഷ് യാദവ്

ഡല്‍ഹിയിലേക്കുള്ള ഒരു വിമാന യാത്രക്കിടെയാണ് കൈനോട്ടക്കാരന്‍ ഇക്കാര്യം പ്രവചിച്ചത്

0

ലക്‌നൗ: 2020ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. അടുത്തിടെ ഒരു കൈനോട്ടക്കാരന്‍ തനിക്ക് ആകെയുള്ള 403 സീറ്റുകളില്‍ 350 സീറ്റുകളും ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു .കഠിനാധ്വാനം ചെയ്താല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ 350 സീറ്റുകള്‍ നേടാനാകുമെന്നായിരുന്നു കൈനോട്ടക്കാരന്റെ പ്രവചനം. ഡല്‍ഹിയിലേക്കുള്ള ഒരു വിമാന യാത്രക്കിടെയാണ് കൈനോട്ടക്കാരന്‍ ഇക്കാര്യം പ്രവചിച്ചത്. എന്നാല്‍ 351 സീറ്റുകളില്‍ എസ്പി വിജയിക്കുമെന്നും ബിജെപിക്ക് 300 സീറ്റുകള്‍ നേടാമെങ്കില്‍ സമാജ്‌വാദിക്ക് 351 സീറ്റുകളില്‍ വിജയിക്കാമെന്നും അഖിലേഷ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുമെന്നും അഖിലേഷ് വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പ്രഖ്യാപനം.

2017ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്. 48.7 ശതമാനം വോട്ടുവിഹിതത്തോടെ 325 സീറ്റുകളിലാണ് എന്‍ഡിഎ ലഭിച്ചത് . 47 സീറ്റുകള്‍ നേടാനെ സമാജ്‌വാദി പാര്‍ട്ടിക്കു കഴിഞ്ഞുള്ളൂ. ബിഎസ്പിക്ക് 19 സീറ്റുകളാണ് ലഭിച്ചത്.

You might also like

-