ജോലിക്ക് കോഴ !അഖിൽ സജീവനെ പ്രതിചേർക്കും

മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന് മലപ്പുറം സ്വദേശി ഹരിദാസന്‍ പരാതി നല്‍കിയിരുന്നു. താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി.

0

തിരുവനന്തപുരം| നിയമന കൈക്കൂലി കേസിൽ ഇടനിലക്കാരനായ അഖിൽ സജീവനെ പ്രതിചേർക്കും. ഹരിദാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവ് ആണ് എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. അഖിൽ സജീവ് സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന് മലപ്പുറം സ്വദേശി ഹരിദാസന്‍ പരാതി നല്‍കിയിരുന്നു. താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം.

ആരോഗ്യമന്ത്രിയുടെ പേഴ്സ്നല്‍ സ്റ്റാഫായ അഖില്‍ മാത്യു ഒരു ലക്ഷം രൂപയും പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് 75,000 രൂപയും കൈപ്പറ്റിയെന്നും ഹരിദാസ് ആരോപിച്ചിരുന്നു. നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ് അഖില്‍ സജീവ് എത്തിയത് എന്ന് പരാതിക്കാരന്‍ പറയുന്നു.

You might also like

-