മൂന്നാർ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് : എ കെ ബാലൻ

പോലിസുംവനപാലകരും ചേർന്ന് നടത്തിയ തിരച്ചലിൽ 17 പേരെ കണ്ടെത്തിയതായും മന്ത്രി ഇന്ത്യ വിഷൻ മീഡിയയോട് പറഞ്ഞു കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും പ്രശനം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു

0

തിരുവനതപുരം :മൂന്നാർ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്
പട്ടിക ജാതി പട്ടിക വാഗ്ഗ പിന്നാക്ക ഷേമ മന്ത്രി എ കെ ബാലൻ പറഞ്ഞു ഹോസ്റ്റലിൽ കുട്ടികൾ തമ്മിൽ വാക്കേറ്റ മുണ്ടതായും ഇതേത്തുടർന്നാണ് 23 കുട്ടികൾ പുലർച്ചെ അഞ്ചുമണിക്ക് ഹോസ്റ്റൽ വിട്ടത് .   പോലിസുംവനപാലകരും ചേർന്ന് നടത്തിയ തിരച്ചലിൽ 17 പേരെ കണ്ടെത്തിയതായും മന്ത്രി ഇന്ത്യ വിഷൻ മീഡിയയോട് പറഞ്ഞു കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും പ്രശനം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു

മൂന്നാര്‍ എം ആര്‍ എസ് സ്കൂളില്‍ നിന്നും ഇരുപത്തി മൂന്ന് കുട്ടികളെയാണ് കാണാതായത്. ഇതില്‍ പന്ത്രണ്ട്പേര്‍ ഇടമലകുടിയിലെ പെട്ടിമുടിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. കുട്ടികള്‍ ഹോസ്റ്റൽ വിട്ടത് അധികൃതര്‍ അറിഞ്ഞിരുന്നില്ല കുട്ടികൾ ഹോസ്റ്റൽ വിടുമ്പോൾ ജീവനക്കാർ ആരും ഹോസ്റ്റലിൽ എല്ലായിരുന്നെന്നും കുട്ടികൾ പറഞ്ഞു പത്തുമണിയോടെ യാണ് കുട്ടികൾ ഹോസ്റ്റൽ വിട്ടവിവരം ജീവനക്കാർ അറിയുന്നത് പിന്നീട് ജീവനക്കാർ മൂന്നാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആൺവേഷം ആരംഭിക്കുകയായിരുന്നു വന വകുപ്പ് സമാന്തരമായ അൻവശനം നടത്തുന്നുണ്ട് .

ജില്ലയിലെ വിവിധ ആആദിവാസികുടികളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് മൂന്നാര്‍ മോഡല്‍ റസിഡന്യഷ്യല്‍ സ്കൂളില്‍ പഠനം നടത്തുന്നത്. ഇതില്‍ ഇരുപത്തി മൂന്ന് പേരെയാണ് ഇന്ന് രാവിലെ അഅഞ്ച് മണിമുതല്‍ കാണാതായിരിക്കുന്നത്. മാങ്കുളം ചിക്കണം കുടിയില്‍ നിന്നുള്ള അഞ്ച് കുട്ടികളെയും, മറയൂരില്‍ നിന്നുള്ള 6 കുട്ടികളെയും, ഇടമലക്കുടിയിലെ പെട്ടിമുടികിടിയില്‍ നിന്നുള്ള പന്ത്രണ്ട് പേരേയുമാണ് കാണാതായത്. ഇതില്‍ പെട്ടിമുടിയിൽ പന്ത്രണ്ട് കുട്ടികളേ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. . സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ് കുട്ടികളെ കാണാതായതെന്ന ആരോപണം രക്ഷിതാക്കളും
നാട്ടുകാരും രംഘത്തെത്തിയിട്ടുണ്ട് ദിവസങ്ങളായി ഹോസ്റ്റലിൽ വാർഡൻ സ്ഥാത്തിലാണ് കുട്ടികൾക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ലന്നും ആരോപണമുണ്ട് . പോലിസും വനപാലകരും ചെന്ന് നടത്തിയ അന്വേഷത്തിൽ വിവിധ യിടങ്ങളിൽനിന്നുമായി 17 പേരെ കണ്ടെത്തിയതായി വിവരമുണ്ട് ആറു പേർക്കായി ഇപ്പോൾ തിരച്ചിൽ തുടരുകയാണ്

You might also like

-