മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു

ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ അടക്കം 36 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസ്ഥാനം നൽകിയ 36 എംഎൽഎമാരിൽ പത്ത് പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്.

0

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻസിപിയുടെ മുതിർന്ന നേതാവ് അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ അടക്കം 36 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസ്ഥാനം നൽകിയ 36 എംഎൽഎമാരിൽ പത്ത് പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്.

നിലവിൽ എൻസിൽപിയിൽ നിന്ന് ജയന്ത് പാട്ടീലും ഛഗൻ ഭുജ്ബലുമാണ് മന്ത്രിമാരായിട്ടുള്ളത്. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഏക്നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും ആണ് മന്ത്രിമാർ. അതേസമയം, അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്നതിനെതിരെ ശിവസേനയിൽ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

ഒരു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു മഹാ വികാസ്, അഖാഡി സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്. ബിജെപിക്ക് 105, ശിവസേനയ്ക്ക് 56, എൻസിപിക്ക് 54, കോൺഗ്രസിന് 44 എന്നിങ്ങനെയാണ് നിയമസഭയിലെ അംഗബലം. മറ്റ് ചെറുകക്ഷികളുടെ പിന്തുണയടക്കം 169 പേരാണ് സഖ്യകക്ഷി സർക്കാറിനെ വിശ്വാസ വോട്ടിൽ പിന്തുണച്ചത്.

You might also like

-