ലക്ഷദ്വീപിൽ കരിദിനം ‘ബയോ വെപ്പൺ”ഹർജിയുമായി ഐഷ സുൽത്താന ഹൈക്കോടതിയിൽ.

വിവേചനത്തിന് ഫാഷിസം ശ്രമിക്കുന്നിടത്തോളം കാലം എന്റെ ശബ്ദം ഒരിക്കലും നിശബ്ദമാകില്ല. ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് കറുത്ത ദിനമാണ്.

0

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പൺ’ പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന ഹൈക്കോടതിയിൽ. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹർജിയിൽ പറയുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും. അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്‍റെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ കരിദിനം ആചരിക്കുകയാണ് ദ്വീപ് നിവാസികള്‍. കരിദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയും പങ്കാളിയായി. ഇനി ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാഷിസത്തെ സഹിക്കില്ലെന്നും ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും ഐഷ സുല്‍ത്താന ഫേസ് ബുക്കില്‍ കുറിച്ചു. “ഇനി ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾ ഫാഷിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങൾക്കെതിരെ ഞങ്ങൾ നിലകൊള്ളും. ലക്ഷദ്വീപിലെ ഈ അവസ്ഥയെ ഞങ്ങൾ അതിജീവിക്കും. വിവേചനത്തിന് ഫാഷിസം ശ്രമിക്കുന്നിടത്തോളം കാലം എന്റെ ശബ്ദം ഒരിക്കലും നിശബ്ദമാകില്ല. ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് കറുത്ത ദിനമാണ്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശത്തിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു”.ഐഷ സുല്‍ത്താന ഫേസ് ബുക്കിൽ കുറിച്ചു.

You might also like

-