വേതനം മുടങ്ങിയാൽ  പണിമുടക്കുഎയര്‍ ഇന്ത്യ പൈലറ്റുമാര്‍

സാമ്പത്തിക പ്രതിസന്ധിയും  മാനസികസമ്മര്‍ദ്ദംവും  വിമാനത്തിന്റെ സുരക്ഷയെ കൂടിയാണ് ബാധിക്കുന്നതെന്നും പൈലറ്റുമാര്‍

0

ഡൽഹി :നിശ്ചിത  ദിവസ്സങ്ങളിൽ കൃത്യമായി ശമ്പളം കിട്ടാത്തതിനാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും  മാനസികസമ്മര്‍ദ്ദംവും  വിമാനത്തിന്റെ സുരക്ഷയെ കൂടിയാണ് ബാധിക്കുന്നതെന്നും പൈലറ്റുമാര്‍ പറഞ്ഞു ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കുകയല്ലാതെ  മറ്റു പോംവഴികളില്ല   എയര്‍ ഇന്ത്യ പൈലറ്റുമാര്‍. മെയ് മാസത്തിലെ ശമ്പംഇപ്പോഴും  വൈകുന്ന സാഹചര്യത്തിലാണ് റീജണല്‍ പൈലറ്റ്‌സ് യൂണിയന്‍ ഓഫ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ശമ്പളം ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും പൈലറ്റുമാര്‍ വ്യക്തമാക്കി.

പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നല്‍കുന്നതാണ് റീജണല്‍ പൈലറ്റ്‌സ് യൂണിയന്‍ ഓഫ് എയര്‍ ഇന്ത്യയുടെ തീരുമാനം. ശമ്പളം തരുന്നതില്‍ കൃത്യതയുണ്ടാകുന്നത് വരെ നിസഹകരണം തുടരാനാണ് പൈലറ്റുമാര്‍ തീരുമാനിച്ചിരിക്കുന്നത്. എയര്‍ഇന്ത്യയിലെ 11000 ജോലിക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം ഇത് വരെ ലഭിച്ചിട്ടില്ല. മാസാവസാനങ്ങളില്‍ ലഭിച്ച് കൊണ്ടിരുന്ന ശമ്പളം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തന്നെ വൈകിയാണ് കൊടുത്തത്. . എയര്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള ജോലിക്കാരെക്കാള്‍ അധികൃതര്‍ക്ക് താല്‍പ്പര്യം വിരമിച്ച ജോലിക്കാരുടെ കാര്യത്തിലാണെന്നും പൈലറ്റുമാര്‍ ആരോപിക്കുന്നു.

മെയ് മാസത്തെ ശമ്പളം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഇത് വരെ ഒരു വിവരം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വില്‍പ്പന നടത്തി സാമ്പത്തികസ്ഥിതി മെച്ചെപ്പെടുത്താമെന്ന ശ്രമവും വിഫലമായതോടെ എയര്‍ ഇന്ത്യയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

You might also like

-