“ലാൻഡിംഗ് മോശം’ ഡി.ജി.സി.എ. മേധാവിയുടെ വിവാദ പരാമര്ശത്തിനെതിരിരെ എയര്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍

കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകിയത്.

0

ഡൽഹി :കരിപ്പൂർ വിമാന അപകടത്തെത്തുടർന്ന് വിമാനം പറത്തിയ പയലറ്റിനെക്കുറിച്ച് മോശം പരാമർശം നടത്തിയ ഡി.ജി.സി.എ മേധാവി അരുൺ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ . കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18പേരാണ് മരിച്ചത്. ഈ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങൾ പുരോഗമിക്കെ ഡി.ജി.സി.എ മേധാവി നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കണം എന്ന ആവശ്യം ഉയരാൻ കാരണമായത്.

വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാൻഡിംഗ് മോശമായിരുന്നു എന്നതുൾപ്പെടെ അപക്വമായ പ്രതികരണങ്ങൾ അരുൺ കുമാർ നടത്തി..അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്പോൾ അപകടത്തിന്റെ കാരണം ലാൻഡിങ്ങിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല. അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനാൽ എത്രയും പെട്ടന്ന് അരുൺ കുമാറിനെ ഡി.ജി.സി.എയുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് യൂണിയനുകൾ കത്തിൽ പറഞ്ഞു. പകരം വ്യോമയാന മേഖലയിൽ പ്രവർത്തിപരിചയവും വ്യക്തമായ അറിവും ഉള്ള ആളെ തൽസ്ഥാനത്തു നിയമിക്കണമെന്നുമാണ് പൈലറ്റുമാരുടെ യൂണിയൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

You might also like

-