അഫ്ഗാനിസ്ഥാനിൽ 83 യാത്രക്കാരുമായി വന്ന വിമാനം തകർന്നുവീണു ?

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10ഓടെയാണ് സംഭവം. ഗസ്നി പ്രവിശ്യയിലെ ദേ യാക് ജില്ലയിലെ സാഡോ ഖേൽ പ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രൊവിൻഷ്യൽ ഗവർണറുടെ ഓഫീസ് വക്താവ് ആരിഫ് നൂരി പറഞ്ഞു

0

കാബൂൾ: മധ്യ അഫ്ഗാനിസ്ഥാനിൽ 83 യാത്രക്കാരുമായി വന്ന വിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാനിലെ അരിയാന എയർലൈൻസിന്‍റെ വിമാനമാണ് തകർന്നുവീണത്. കിഴക്കൻ ഗസ്നി പ്രവിശ്യയിലെ താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശ ത്താണ് വിമാന തകർന്നു വീണത് .പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10ഓടെയാണ് സംഭവം. ഗസ്നി പ്രവിശ്യയിലെ ദേ യാക് ജില്ലയിലെ സാഡോ ഖേൽ പ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രൊവിൻഷ്യൽ ഗവർണറുടെ ഓഫീസ് വക്താവ് ആരിഫ് നൂരി പറഞ്ഞുഅപകടത്തിൽ മരിച്ചവരുടെ എണ്ണം വ്യക്തമല്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു

അതേസമയം അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ വിമാനങ്ങളൊന്നും തകർന്നിട്ടില്ലെന്ന് അരിയാന എയർലൈൻസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കമ്പനിയുടെ ആക്ടിംഗ് ഡയറക്ടർ മിർവെയ്സ് മിർസക്വാൾ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനും വെബ്‌സൈറ്റിൽ ഒരു പ്രസ്താവന ഇറക്കി, തങ്ങളുടെ എല്ലാ വിമാനങ്ങളും പ്രവർത്തനപരവും സുരക്ഷിതവുമാണെന്ന്.

You might also like

-