ഒരാൾക്ക് ഒരു പദവി , കോൺഗ്രസ്സ് ജംബോ പട്ടിക എ ഐ സി സി തള്ളി

ആറു വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ. ഇങ്ങനെ 127 പേരടങ്ങുന്നതാണ് നിലവിലെ പട്ടിക.

0

ഡൽഹി : കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന വി ഡി സതീശനും വൈസ്പ്രസിഡന്റുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി എൻ പ്രതാപനും എ പി അനിൽ കുമാറുമാണ് ഭാരവാഹിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചത്.ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കും.

ആറു വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ. ഇങ്ങനെ 127 പേരടങ്ങുന്നതാണ് നിലവിലെ പട്ടിക. ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രധാന ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അതൃപ്തിയുണ്ട്.
ഇപ്പോഴത്തെ പട്ടിക പാർട്ടിക്ക് പൊതുമധ്യത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് മൂന്നുപേരും വ്യക്തമാക്കി. വൈസ്പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും ഉൾപ്പെടെ നാൽപ്പതോളം പേരുടെ പട്ടിക തൽക്കാലം പ്രഖ്യാപിക്കാനാണ് സാധ്യത. ചർച്ചകൾ പൂർത്തിയാക്കി നേതാക്കൾ കേരളത്തിലേയ്ക്ക് മടങ്ങി, അതേസമയം കെ.പി.സി.സി ഭാരവാഹി പട്ടിക വൈകുന്നതിനാലാണ് പലരും ഒഴിവാകാൻ സന്നദ്ധത അറിയിച്ചതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. പാർട്ടിയോടുള്ള താൽപര്യമാകാം അതിന് പിന്നിൽ . പട്ടികയിൽ ഉള്ളവർ ദീർഘകാലത്തെ അനുഭവസമ്പത്തും പരിചയവും ഉളളവരാണെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു.

You might also like

-