എഐ ക്യാമറ ഇടപാട്, സതീശൻ ചോദ്യങ്ങൾ ഒഴിവാക്കിയത് കാര്യങ്ങൾ ബോധ്യമായത് കൊണ്ടാണ്: പി രാജീവ്
പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എഎംസി കൊടുത്താൽ പിന്നെ വീണ്ടും 65 കോടി കൊടുക്കുന്നുവെന്ന് ആരോപിക്കുന്നു
ഡൽഹി | നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങളായ ക്യാമറയുടെ വിലയും ബാങ്കിൽ നിന്ന് പണം നേരിട്ട് പിടിച്ചെടുക്കുമെന്ന് ആരോപണവും വി ഡി സതീശൻ ഒഴിവാക്കിയെന്നും കാര്യങ്ങൾ ബോധ്യമായതിന്റ അടിസ്ഥാനത്തിലായിരിക്കും എന്ന് കരുതുന്നുവെന്നുമാണ് മന്ത്രി പി രാജീവ് പറഞ്ഞു .കുറഞ്ഞ വിലയിലുള്ള ക്യാമറകൾ ഉണ്ടെങ്കിൽ ആ കമ്പനികൾ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എഎംസി കൊടുത്താൽ പിന്നെ വീണ്ടും 65 കോടി കൊടുക്കുന്നുവെന്ന് ആരോപിക്കുന്നു.
നിയമ ലംഘനത്തിന്റെ ഫിസിക്കലായ വിവരങ്ങൾ അടക്കുമ്മള്ളതിനാണ് ആ ചെലവ് വരുന്നത്. ടെൻഡറിൽ പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കെൽട്രോൺ സുതാര്യമായാണ് കാര്യങ്ങൾ ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.ഉപകരാർ നൽകിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജിത്തിന്റെ ക്ലിഫ് ഹൗസ് ബന്ധം പറയുന്നവർ തന്നെ ഇത് വ്യക്തമാക്കട്ടെ എന്ന് ചെന്നിത്തലയ്ക്കുള്ള മറുപടിയായും മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. എഐ ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.