അഗസ്താ വെസ്തലന്‍ഡ് അഴിമതി: ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍
യുപിഎ കാലത്ത് 12 അഗസ്ത വെസ്ത ലാന്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മിഷേല്‍.
ഡൽഹി :അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കോടതി അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. വൈദ്യ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച കോടതി അഭിഭാഷകന് മിഷേലിനെ കാണാനും അനുമതി നല്‍കിഎല്ലാ ദിവസവും അഭിഭാഷകനെ കാണാനും ക്രിസ്ത്യന്‍ മിഷേലിന് അനുമതി. ദില്ലി പട്യാല കോടതിയില്‍ അതീവ സുരക്ഷയോടെയാണ് ക്രിസ്ത്യല്‍ മിഷേലിനെ ഹാജരാക്കിയത്.അഗസ്ത വെസ്തലാന്റിലെ അഴിമതി പണം എവിടേക്ക് പോയെന്ന് അറിയാനാണ് ശ്രമിക്കുന്നതെന്ന് സിബിഐ അറിയിച്ചു.
യുപിഎ കാലത്ത് 12 അഗസ്ത വെസ്ത ലാന്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മിഷേല്‍.
ഇന്നലെ അര്‍ദ്ധരാത്രി ദുബായില്‍ എത്തിച്ച മിഷേലിനെ വൈകുന്നേരത്തോടെ ദില്ലി പട്യാല കോടതിയില്‍ ഹാജരാക്കി. അഗസ്ത വെസ്തലന്റ് ഇടപാടിലെ അഴിമതി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനായി ക്രിസ്ത്യന്‍ മിഷേലിനെ കസറ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ഇടപാടിന്റെ ക്ലാസിഫൈഡ് രേഖകള്‍ മിഷേലിന്റെ കൈവശം ഉണ്ടായിരുന്നു.ഇതിന്റെ ഉറവിടവും അന്വേഷിക്കണം. എന്നാല്‍ മിഷേലിലെ സിബിഐ കസ്റ്റഡിയില്‍ വിടുന്നത് അദേഹത്തിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു.
ജൂഡീഷ്യല്‍ കസ്റ്റഡിയിലേയ്ക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഇത് തള്ളിയ പ്രത്യേക കോടതി ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.
എന്നാല്‍ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും അഭിഭാഷകരെ കാണാന്‍ മിഷേലിന് അനുവാദം നല്‍കി. കനത്ത പോലീസ് ബന്തവസിലാണ് മിഷേളിനെ കോടതിയില്‍ കൊണ്ട് വന്നതും മടക്കി കൊണ്ട് പോയതും.
.