1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം,

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നിന്ന് നൂറ് ശതമാനമാക്കി

ഡൽഹി | കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്നു. സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു.

അതിനിടെ, ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റിൽ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. ഒപ്പം യുവാക്കൾ, സ്ത്രീകൾ, കർഷകർ, തുടങ്ങിയവർക്കും പരിഗണന നൽകിയതായി ധനമന്ത്രി അറിയിച്ചു.

പ്രധാന ബജറ്റ് പ്രഖ്യപനങ്ങൾ

ബജറ്റിൽ വില കുറയുന്നവ
മൊബൈല്‍ ഫോൺ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു

ജീവന്‍രക്ഷാ മരുന്നുകള്‍

ലിഥിയം ബാറ്ററികള്‍

ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം, അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തും

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 100 % ആക്കി

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നിന്ന് നൂറ് ശതമാനമാക്കി.

വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും
“വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി, വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 5 രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തും, ഇത് അടുത്ത 5 വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപയുടെ അധിക വായ്പയിലേക്ക് നയിക്കും” എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച ഉണ്ടാകുമെന്ന് ധനമന്ത്രി.
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി,
അഞ്ച് മോഡുലാർ റിയാക്ടറുകൾ പ്രവർത്തനക്ഷമമാക്കും
“ഗവേഷണ വികസനത്തിനായുള്ള ആണവോർജ്ജ ദൗത്യത്തിന്റെ ഭാഗമായി, 2033 ആകുമ്പോഴേക്കും തദ്ദേശീയമായി വികസിപ്പിച്ച കുറഞ്ഞത് അഞ്ച് ചെറിയ മോഡുലാർ (ന്യൂക്ലിയർ) റിയാക്ടറുകൾ പ്രവർത്തനക്ഷമമാക്കും
ജൽ ജീവൻ മിഷൻ 2028 വരെ നീട്ടുന്നു
“ജൽ ജീവൻ മിഷൻ 2028 വരെ നീട്ടുന്നതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ആണവോർജ്ജം വികസിപ്പിക്കേണ്ടത് പ്രധാനം’
“2047 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജ്ജം വികസിപ്പിക്കേണ്ടത് നമ്മുടെ ഊർജ്ജ പരിവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തിലേക്ക് സ്വകാര്യ മേഖലകളുമായുള്ള സജീവ പങ്കാളിത്തത്തിനായി, ആണവോർജ്ജ നിയമത്തിലും ആണവ നാശനഷ്ട നിയമത്തിനായുള്ള സിവിൽ ബാധ്യതയിലും ഭേദഗതികൾ കൊണ്ടുവരും” എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബിഹാറിനെ ഫുഡ് ഹബ്ബാക്കും
ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ബിഹാറില്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് എന്നിവ സ്ഥാപിക്കാൻ നടപടി.
എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്
ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട്
നഗരങ്ങളെ വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് സർക്കാർ രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
കേന്ദ്ര ബജറ്റില്‍ അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായി പോഷകാഹാര പദ്ധതി കൊണ്ടുവന്നു.

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി.. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

നികുതിദായകർക്ക് ആശ്വാസം
ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി

You might also like

-