പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി പി ഐ എം ജില്ലാകമ്മറ്റികൾ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയിലും വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു

0

പത്തനംതിട്ട | പാര്ലമെന്റ് തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി പി ഐ എം ജില്ലാകമ്മറ്റികൾ
രംഗത്ത് . മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഭരണവിരുദ്ധ വികാരം തോൽ‌വിയിൽ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽ‌വിയിൽ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയര്‍ന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി .

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയിലും വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ലെന്നതടക്കമുള്ള നിരവധി വിമർശനങ്ങളാണ് ജില്ലാ കമ്മറ്റിയിൽ നിന്നുയർന്നത്.മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മുന്നിൽ നിർത്തിയാണ് മുഖ്യമന്ത്രിയെ യോഗത്തിൽ ഒരു വിഭാഗം വിമർശിച്ചത്. മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്നും സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ അത് കാരണമായിയെന്നും യോഗം വിലയിരുത്തി.ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിവിധ ജില്ലാ സിപിഐഎം, സിപിഐ ജില്ലാ കമ്മറ്റികളിലും കടുത്ത ഭാഷയിൽ വിമര്‍ശനമുയര്‍ന്നിരുന്നു. പാർട്ടി സെക്രട്ടറിയടക്കം ഇടതുപക്ഷത്തെ പല മുതിർന്ന നേതാക്കളും സ്വയംവിമർശനവും തിരുത്തും നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

You might also like

-