സുനാമിക്ക് ശേഷം ഇന്തോനേഷ്യയിൽ കൂറ്റന്‍ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു
പാലു :ഇന്തോനേഷ്യയില്‍ പ്രകൃതിയുടെ ഭീകരതക്കരുതിയല്ല . 1500 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനും സുനാമിക്കും ശേഷം സുലാവെസി ദ്വീപിലെ സോപ്പുട്ടാന്‍ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു. ഇതേ ദ്വീപിലായിരുന്നു സുനാമിയും ഭൂകമ്പവുമുണ്ടായത്. അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌ഫോടനത്തെ തുടര്‍ന്ന് 19,700 അടി ഉയരത്തില്‍ പുകപടലങ്ങള്‍ ഉയര്‍ന്നു. ഇതുവഴിയുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പവും അഗ്നിപര്‍വത സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഭൂകമ്പത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ സുനാമി ആഞ്ഞടിച്ചിരുന്നു. സുലാവെസി ദ്വീപില്‍ തന്നെയായിരുന്നു ഭൂകമ്പത്തിന്റെയും ഉറവിടം. ദുരന്തത്തില്‍ നിന്നും ഇന്തോനേഷ്യ കരകയറിവരികയാണ്.