ബസ് ചാർജ് വർദ്ധന മകരവിളക്കിന് ശേഷം ,വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും
ഇന്ധന വില വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിൽ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . മകരവിളക്കിന് ശേഷം മാത്രമേ ബസ് ചാർജ് വർധിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.വിദ്യാർത്ഥി സംഘടനകൾക്ക് നിലവിലെ സാഹചര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി വൈകിട്ട് ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും.
ഇന്ധന വില വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിൽ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി.ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്. വൈകീട്ട് 4.30 നാണ് ചർച്ച. ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.