കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ. ആർ എസ് എസ് നേതാക്കളും കുടുങ്ങും
30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്. സംസ്ഥാനത്തെ ഉന്നത നേതാക്കളെയാണ് ധർമരാജൻ ഫോണിൽ ബന്ധപ്പെട്ടത്. കെ സുരേന്ദ്രൻ്റെ മകനുമായുള്ള ഫോൺ സംഭാഷണം 24 സെക്കൻഡ് മാത്രമാണ് നീണ്ടത്.
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്. സംസ്ഥാനത്തെ ഉന്നത നേതാക്കളെയാണ് ധർമരാജൻ ഫോണിൽ ബന്ധപ്പെട്ടത്. കെ സുരേന്ദ്രൻ്റെ മകനുമായുള്ള ഫോൺ സംഭാഷണം 24 സെക്കൻഡ് മാത്രമാണ് നീണ്ടത്. മകൻ്റെ ഫോൺ സുരേന്ദ്രനാണോ ഉപയോഗിച്ചിരുന്നതെന്ന് സംശയമുണ്ട്.
കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും എത്തുമെന്ന് സൂചന. കവര്‍ച്ചാകേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും കുഴല്‍പ്പണ ഇടപാടും രാഷ്ട്രീയ ബന്ധവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് കുഴല്‍പ്പണം എത്തിയതെന്ന് തെളിയിക്കാന്‍ ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്.
അതേസമയം കൊടകര കുഴൽ പണ കേസിൽ ആർ എസ് എസ് നേതാക്കൾക്കെതിരെയും അന്വേഷണം ശ്കതമാക്കി പോലീസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മറ്റുമായി ആര്‍എസ്എസ് ചുമതലപ്പെടുത്തിയ ജില്ലാ സംയോജകന്മാരുടെ മൊഴിയും ഇതിനായി ശേഖരിക്കും. തൃശൂര്‍ ജില്ലാ സംയോജകന്‍ ഈശ്വരനെ അന്വേഷണ സംഘം വിളിച്ചുവരുത്തുമെന്നാണ് സൂചന. ഉത്തരമേഖല സംഘടനാ സെക്രട്ടറി കെപി സുരേഷ്, ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുഭാഷ് ഒറ്റപ്പാലം എന്നിവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷിനെ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ഓരോ ജില്ലകളിലേക്കും പണം എത്തിയതിന്റെ വിവരങ്ങള്‍ മേഖലാ സെക്രട്ടറിമാര്‍ക്കും ജില്ലാ സംയോജകര്‍ക്കും അറിയാം. കുഴല്‍പ്പണം സംബന്ധിച്ചും ആര്‍എസ്എസ് നേതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലിരുത്തല്‍.
കൊടകര വിഷയം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്.