സിപിഎമ്മിന് പിന്നാലെ സിപിെഎയിലും പ്രായപരിധി 75 വയസ്
ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസ്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസ്. ജില്ല സെക്രട്ടറിമാര്‍ക്ക് 60 വയസ്.
തിരുവനന്തപുരം | സിപിഎമ്മിന് പിന്നാലെ സിപിെഎയിലും പ്രായപരിധി വരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി 75 വയസ്. പാര്‍ട്ടി കമ്മറ്റികളില്‍ വനിത, പട്ടിക വിഭാഗ സംവരണം നടപ്പാക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാലമതേതര സഖ്യം വേണമെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. സില്‍വര്‍ ലൈനും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും ഒരുപോലെയല്ലെന്നും ഡി. രാജ പറഞ്ഞു.ഡല്‍ഹിയില്‍ ചേര്‍ന്ന സിപിെഎ ദേശീയ എക്സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് പാര്‍ട്ടി സംവിധാനം പരിഷ്ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസ്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസ്. ജില്ല സെക്രട്ടറിമാര്‍ക്ക് 60 വയസ്. പാര്‍ട്ടി കമ്മറ്റികളില്‍ 15 ശതമാനം വനിത സംവരണം. പട്ടികവിഭാഗങ്ങളുെടയും ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കും. നിര്‍ദേശം താഴെ തട്ടില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും.
കോണ്‍ഗ്രസുമായി പ്രാദേശിക സഖ്യം ഇപ്പോള്‍ തന്നെയുണ്ടെന്നും ദേശീയ തലത്തില്‍ വിശാലമതേതര കൂട്ടായ്മയ്ക്കുള്ള വാതില്‍ അടച്ചിട്ടില്ലെന്നും ഡി രാജ നയം വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിെഎ സംസ്ഥാന നേതൃത്വം നിലപാട് അറിയിക്കും. സില്‍വര്‍ ലൈനിനെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. സിപിെഎയുടെ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18വരെ വിജയവാഡയില്‍ നടക്കും.