താലിബാ ൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം മൂന്ന് ദിവസത്തിനിടെ 27 കുട്ടികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ മൂന്ന് ദിവസങ്ങങ്ങൾക്കിടെ കാണ്ഡഹാർ, ഖോസ്റ്റ്, പക്തിയ എന്നീ മൂന്ന് പ്രവിശ്യകളിലായി 27 സധാരണക്കാർ കൊല്ലപ്പെട്ടു . ഈ പ്രദേശങ്ങളിൽ 136 കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് യൂണിസെഫ് പറഞ്ഞു.

0

താലിബാനും സർക്കാർ സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടെ മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 27 കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ അറിയിച്ചു.അഫ്ഗാനിസ്ഥാനിൽ നിന്നും കുട്ടികൾക്കെതിരായ ഗുരുതരമായ അതിക്രമങ്ങൾ അതിവേഗം വർദ്ധിക്കുന്നത് ഞെട്ടിച്ചുവെന്ന് യുഎൻ ന്റെ കുട്ടികളുടെ ഏജൻസി യുണിസെഫ് പറഞ്ഞു.

അമേരിക്കൻ സൈന്യം പിൻവാങ്ങിയ ശേഷം ആറ് പ്രാദേശിക തലസ്ഥാനങ്ങൾ പിടിച്ചെടുത്ത് താലിബാൻ രാജ്യത്തുടനീളം വലിയ മുന്നേറ്റം നടത്തി.വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനം അവർ നിരസിച്ചു.കഴിഞ്ഞ മാസം സംഘർഷത്തിനിടെ ആയിരത്തിലധികം സാധാരണക്കാർ അഫ്‌ഗാനിൽ കൊല്ലപ്പെട്ടു .അതോടപ്പം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണെന്ന് യൂനിസെഫ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങങ്ങൾക്കിടെ കാണ്ഡഹാർ, ഖോസ്റ്റ്, പക്തിയ എന്നീ മൂന്ന് പ്രവിശ്യകളിലായി 27 സധാരണക്കാർ കൊല്ലപ്പെട്ടു . ഈ പ്രദേശങ്ങളിൽ 136 കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് യൂണിസെഫ് പറഞ്ഞു.

“അഫ്ഗാനിസ്ഥാൻ കുട്ടികളുടെ ജീവിതം ഭൂമിയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കുട്ടികൾക്കെതിരെ ഇത്രയേറെ അതിക്രമം നടക്കുന്ന പ്രദേശം വേറേയില്ല, കഴിഞ്ഞ 72 മണിക്കൂറിനിടെ ഇത് കൂടുതൽ മോശമായി,” യുണിസെഫ് അഫ്ഗാനിസ്ഥാൻ സാമന്ത മോർട്ട് പറഞ്ഞു.

പാതയോരങ്ങളിലെ റോഡുകളിലും ഗ്രാമങ്ങളിലും ഏറ്റുമുട്ടലിൽ കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ ഗ്രാമങ്ങളിൽ വീടുകൾക്ക് നേരെയും അക്രമം അഴിച്ചു വിട്ട പ്രദേശങ്ങളിൽ കുട്ടികളും സ്ത്രീകളും വ്യാപകമായി കൊല്ലപ്പെട്ടിട്ടുണ്ട് .

അക്രമ നടക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും സാദാരണക്കാരുടെയും സുരക്ഷതം ഒരുക്കണമെന്ന് .കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ യൂണിസെഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.20 വർഷത്തെ സൈനിക നീക്കത്തിനൊടുവിൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിൻവാങ്ങിയ ശേഷം . അഫ്ഗാനിസ്ഥാനിലുടനീളം അക്രമം വർദ്ധിച്ചിരിക്കുകയാണ്,
താലിബാൻ അതിവേഗം ഗ്രാമപ്രദേശങ്ങൾ പിടിച്ചെടുത്തു, ഇപ്പോൾ പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിടുന്നു.മേയ് മുതലുള്ള പോരാട്ടത്തിൽ താലിബാൻ വടക്കൻ നഗരമായ കുണ്ഡൂസിനെ കീഴടക്കിയതായി റിപ്പോർട്ടുണ്ട്.270,000 ജനസംഘ്യയുള്ള നഗരം ധാതു സമ്പന്നമായപ്രദേശമാണ് കറുപ്പും ഹെറോയിനും കടത്താൻ ഉപയോഗിക്കുന്ന താജിക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ ഒരു സ്ഥലമാണിത്. 2015 ലും 2016 ലും തീവ്രവാദികൾ നഗരം പിടിച്ചടക്കി, പക്ഷേ ഒരിക്കലും അധികകാലം പിടിച്ചുനിർത്താനായില്ല.നഗരത്തിൽ സുരക്ഷാ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് അഫ്ഗാൻ അധികൃതർ പറയുന്നു

You might also like

-