താലിബാൻ തീവ്ര വാദികൾക്ക് അടിമകളയായി അഫ്ഘാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ടു ?

ഗനിയും വൈസ് പ്രസിഡന്‍റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

0
TOLOnews
Breaking – Sources said President Ghani has left the country.
Image

കാബൂൾ : താലിബാൻ തീവ്ര വാദികൾക്ക് അടിയറവച്ചു അഫ്ഘാനിസ്ഥാൻ .തലസ്ഥാനമായ കാബൂൾ കുടി താലിബാൻ തീവ്വ്രവാദികൾ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷ്റഫ് ​ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതായി റിപ്പോർട്ട്. അഫ്​ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രസി‍ഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗനിയും വൈസ് പ്രസിഡന്‍റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനിൽപ്പില്ലാതെ അധികാരക്കൈമാറ്റം നടത്താമെങ്കിൽ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാൻ ഭരണകൂടത്തിലെ ഉന്നതനേതാക്കൾ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് റിപ്പോ‍ർട്ടുകൾ

നേരത്തെ, അഫ്ഗാൻ ന​ഗരങ്ങൾ കീഴടക്കിയ താലിബാൻ, തലസ്ഥാനമായ കാബൂൾ വളഞ്ഞിരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേർന്നേക്കും. ബലപ്രയോഗത്തിലൂടെ അഫ്ഗാൻ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു. കാബുളിന്റെ നാലു ഭാ​ഗവും താലിബാൻ വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സമാധാനമപരമായ അധികാര കൈമാറ്റത്തിനായി സർക്കാരുമായി ചർച്ച നടക്കുകയാണെന്ന് താലിബൻ വക്താവ് സബീഹുല്ലാഹ് മുജാഹിദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

You might also like

-