അഫ്ഗാനിസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 65 മരണം
ഔദ്യോഗികമായി മരണ സംഖ്യ പുറത്തുവിട്ടിട്ടില്ലെങ്കിലും സംഭവസ്ഥലത്തു നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. പലരുടെയും മൃതദേഹങ്ങള്‍ ചിന്നിടിതറിയ അവസ്ഥയിലാണ്.
അഫ്ഗാനിസ്ഥാനില്‍ വിവാഹ വേദിയിലുണ്ടായ സ്ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്ക്ക് പരിക്കേറ്റു. വിവാഹവേദിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അഫ്ഗാന്‍ തലസ്ഥാനാമായ കാബൂളിലാണ് സ്ഫോടനം നടന്നത്. വിവാഹ വേദിയിലേക്ക് നുഴഞ്ഞ് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഔദ്യോഗികമായി മരണ സംഖ്യ പുറത്തുവിട്ടിട്ടില്ലെങ്കിലും സംഭവസ്ഥലത്തു നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. പലരുടെയും മൃതദേഹങ്ങള്‍ ചിന്നിടിതറിയ അവസ്ഥയിലാണ്.
പ്രാദേശിക സമയം രാത്രി 10:44നാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പലുടെയും നില ഗുരുതരമാണെന്ന് സര്‍ക്കാര്‍ വക്താവ് നസ്രത്ത് റഹീമി പറയുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് സമീപത്തെ വീടുകളില്‍ വിവാഹത്തിന് എത്തിയ നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുസ്‍ലിംകള്‍ താമസിക്കുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന സമയത്ത് നടന്ന സ്ഫോടനം സര്‍ക്കാരിനും തലവേദന ഉണ്ടാക്കുന്നതാണ്. 10 ദിവസം മുമ്പ് കാബൂള്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുക. 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലാണ് പ്രദേശവാസികള്‍