റഫാല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്ത്,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിൽ

0

ഡൽഹി : പ്രധാനമത്രി ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്ന റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ,അതേസമയം റഫാല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്ത്. റഫാൽ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നൽകി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഒക്ടോബര്‍ 22ന് സമരത്തിനിറങ്ങുമെന്നും അവർ വ്യക്തമാക്കി.

പൊതു മേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ‘നിങ്ങളുടെ അവകാശമാണ് റഫാൽ കരാര്‍. ഇന്ത്യയുടെ അമൂല്യ സ്വത്താണ് എച്ച്എഎല്‍’ – രാഹുൽ പറഞ്ഞു. റഫാല്‍ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ പറ്റി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചുവെന്നും അലോസരപ്പെടുത്തിയെന്നും ജീവനക്കാര്‍ രാഹുലിനോട് പ്രതികരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.

You might also like

-