വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വക്കറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ
ബെയ്‌ലിൻ ദാസ് അറിയപ്പെടുന്ന അഭിഭാഷകനാണ്, അയാൾക്കൊരു കുടുംബമുണ്ട്, മൂന്ന് കുട്ടികളുടെ അച്ഛനാണ്. സമൂഹത്തിൽ മാന്യനായ വ്യക്തിയാണ്, അതുകൊണ്ട് ജാമ്യം അനുവദിക്കണം എന്നിങ്ങനെയാണ് പ്രതിഭാഗത്തിൻ്റെ പ്രധാനപ്പെട്ട വാദങ്ങൾ.
തിരുവനന്തപുരം |ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ. ഈ മാസം 30 വരെ ബെയ്‌ലിൻ ദാസ് റിമാൻഡിൽ തുടരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, ബെയ്‌ലിൻ ദാസിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ബെയ്‌ലിൻ ദാസ് അറിയപ്പെടുന്ന അഭിഭാഷകനാണ്, അയാൾക്കൊരു കുടുംബമുണ്ട്, മൂന്ന് കുട്ടികളുടെ അച്ഛനാണ്. സമൂഹത്തിൽ മാന്യനായ വ്യക്തിയാണ്, അതുകൊണ്ട് ജാമ്യം അനുവദിക്കണം എന്നിങ്ങനെയാണ് പ്രതിഭാഗത്തിൻ്റെ പ്രധാനപ്പെട്ട വാദങ്ങൾ.
ബിഎൻഎസ് 183 പ്രകാരമുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല, പ്രതി നിയമപരിജ്ഞാനമുള്ള വ്യക്തിയാണ്, തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്, അക്രമം നടന്ന സ്ഥലത്തെ സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്, അതിനാൽ ജാമ്യം അനുവദിക്കരുത് എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷൻ്റെ നിലപാട്. പ്രതിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകും. ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസിനെ കോടതിയില്‍ ഹാജരാക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഒരു വിഭാഗം അഭിഭാഷകരുടെ കയ്യേറ്റമുണ്ടായി . വഞ്ചിയൂര്‍ കോടതിക്ക് പുറത്തെ റോഡിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും. പൊതുറോഡിലാണ് നില്‍ക്കുന്നതെന്ന് പറഞ്ഞിട്ടും അഭിഭാഷകര്‍ ഭീഷണി പെടുത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതാ വിലക്കുകയായിരിന്നു .ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയര്‍ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മര്‍ദിച്ചത്