വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വക്കറ്റ് ബെയ്‌ലിൻ ദാസ് പിടിയിൽ
പ്രതിക്കായി ഷാഡോ പൊലീസ് രണ്ടു വിഭാഗമായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. .ബന്ധുവിൻ്റെ വാഹനത്തിലാണ് ബെയ്‌ലിൻ ദാസ് സഞ്ചരിച്ചത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്.
തിരുവനന്തപുരം |വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വക്കറ്റ് ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം തുമ്പ പരിധിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് സ്റ്റേഷൻ കടവ് ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. അഡ്വക്കേറ്റ് ബെയിലിൻ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
പ്രതിക്കായി ഷാഡോ പൊലീസ് രണ്ടു വിഭാഗമായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. .ബന്ധുവിൻ്റെ വാഹനത്തിലാണ് ബെയ്‌ലിൻ ദാസ് സഞ്ചരിച്ചത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്. ഡിസിപി നകുൽ ദേശ്മുഖ് പ്രതിയെ ചോദ്യം ചെയ്യും. എല്ലാം കോടതിയിൽ പറയാമെന്നാണ് പിടിയിലായ ശേഷം ബെയ്‌ലിൻ ദാസ് പ്രതികരിച്ചത്. പ്രതിയെ പിടികൂടിയിതിൽ കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ച് പരാതിക്കാരി ശ്യാമിലി ജസ്റ്റിന്‍ പ്രതികരിച്ചു.
സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അഡ്വ. ബെയ്‌ലിന്‍ ദാസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ബോധപൂര്‍വം ആക്രമണം നടത്തിയിട്ടില്ലെന്ന് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ അഡ്വ. ശ്യാമിലി നേരത്തെ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടിയെടുത്തിരുന്നു. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. കേരള ബാർ കൗൺസിൽ അടിയന്തര യോഗം ചേർന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് കഴിഞ്ഞ ദിവസം തന്നെ നോട്ടീസ് അയച്ചിരുന്നു.