കോന്നിയിലെ പ്രചാരണത്തിൽ ഡിസിസി നേതൃത്വത്തിന് പാളിച്ച പറ്റി: അടൂർ പ്രകാശ് എംപി
കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന് പാർടി ചോദിച്ചപ്പോൾ റോബിൻ പീറ്ററുടെ പേര് പറഞ്ഞു
തിരുവനന്തപുരം: കോന്നിയിലെ പരാജയത്തില്‍ പത്തനംതിട്ട ഡി.സി.സിക്കെതിരെ അടൂര്‍ പ്രകാശിന്റെ രൂക്ഷവിമര്‍ശനം. പ്രചരണം ഉള്‍പ്പെടെ എല്ലാ രംഗത്തും ഡി.സി.സിക്ക് വീഴ്ച പറ്റി. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്താണെന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു..കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന് പാർടി ചോദിച്ചപ്പോൾ റോബിൻ പീറ്ററുടെ പേര് പറഞ്ഞു. അദ്ദേഹത്തിന്റെ അയോഗ്യത എന്തെന്ന് അറിയില്ല.കോന്നിയിലെ പ്രചാരണത്തിൽ ഡിസിസി നേതൃത്വത്തിന് പാളിച്ച പറ്റി. കോന്നിയിലെ ജനങ്ങളെ അവർക്ക് മനസിലാക്കാനായില്ല. പരാജയം പാർടി അന്വേഷിക്കണമെന്നും അടൂർപ്രകാശ് പറഞ്ഞു.
പാർടിയുടെ തീരുമാനത്തിന് ഒപ്പമായിരുന്നു താനെന്നും അടൂർ പ്രകാശ് പറഞ്ഞു. പ്രചാരണ രംഗത്ത് മാത്രമല്ല പല രംഗത്തും നേതൃത്വത്തിന് വീഴ്‌ചയുണ്ടായി.ഡിസിസിക്ക് തുടരാൻ യോഗ്യതയുണ്ടോ എന്ന ചോദ്യത്തിന് കെപിസിസി യോഗത്തിൽ തന്നെ ക്ഷണിക്കുകയാണെങ്കിൽ പറയാൻ പലതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ പരാജയത്തില്‍ തനിക്ക് ഖേദമുണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തോല്‍വിയുടെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥി സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞു, റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്തെന്ന് അറിയില്ല. പ്രചാരണത്തില്‍ പാര്‍ട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. തോല്‍വിയുടെ കാരണം അന്വേഷിക്കണം.