അടൂര്‍ ഗോപാല കൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹതുടങ്ങി 50 സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സ്

സംഘ പരിവാര്‍ പ്രവര്‍ത്തകനായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുസാഫിര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യ കാന്ത് തിവാരി കേസ് എടുക്കാന്‍ ഉത്തരവിട്ടു

0

ഡൽഹി :രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയ സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്. അടൂര്‍ ഗോപാല കൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി 50 സാംസ്‌കാരിക നായകര്‍ക്ക് എതിരെയാണ് കേസ്. സംഘ പരിവാര്‍ പ്രവര്‍ത്തകനായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ബിഹാര്‍ പോലിസ് എഫ്. ഐ. ആര്‍ രേഖപ്പെടുത്തി.

പ്രധാന മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താഴ്ത്തികെട്ടല്‍, രാജ്യത്തിന്റെ പ്രതിച്ഛായ മോശപെടുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ സാംസ്‌കാരിക നായകര്‍ കത്ത് എഴുതി എന്നാണ് പരാതി. സംഘ പരിവാര്‍ പ്രവര്‍ത്തകനായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുസാഫിര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യ കാന്ത് തിവാരി
കേസ് എടുക്കാന്‍ ഉത്തരവിട്ടു. ഇത് പ്രകാരം സദര്‍ പോലിസ് സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്താല്‍, പ്രഘോപനം സ്ട്രിഷ്ട്ടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം എഫ്. ഐ. ആര്‍. രേഖപ്പെടുത്തി.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക വെളിപ്പെടുത്തിയാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയത്. മുസ്ലിംങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്ധിക്കുന്നു.ഇത് അവസാനിപ്പിക്കണം, ജയ് ശ്രീ രാം വിളികള്‍ യുദ്ധ കാഹളമായി മാറിയെന്നും ജൂലായില്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് എടുത്തതിനെ കത്തില്‍ ഒപ്പിട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. ജനാധിപത്യ വിരുദ്ധവും ആശങ്ക ജനകവുമാണ് കേസ് എടുത്ത കോടതി നിലപാട് എന്ന് അടൂര്‍ ചൂണ്ടി കാട്ടി. മണി രത്‌നം, അനുരാഗ് കശ്യപ്, ചരിത്രകാരനായ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു.

You might also like

-