അടിമാലി രാധാനി കൂട്ടക്കൊല പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ആണ് ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.തൊടുപുഴ സെഷൻസ് കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

0

കൊച്ചി| ഇടുക്കി അടിമാലിയിൽ രാധാനി ലോഡ്ജ് ഉടമ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കര്‍ണ്ണാടക തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ–26) മൂന്നാംപ്രതി മധുവിന്റെ സഹോദരൻ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവരാണ് പ്രതികൾ. ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ആണ് ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.തൊടുപുഴ സെഷൻസ് കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 2015 ഫെബ്രുവരി പതിമൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം. മൂന്നു പ്രതികൾക്കും ഇരട്ടജീവപര്യന്തവും 17 വർഷം തടവും. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിവിധിച്ചിരുന്നു

ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302-ാം മുറിയില്‍ വായ് മൂടി, കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയില്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടത്തായാണ് കിടന്നത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണവും 50,000 രൂപയും റാഡോവാച്ചും പ്രതികൾ കവര്‍ന്നിരുന്നു

You might also like

-