ചെറുതോണിയിലെപൊതുപ്രവർത്തനുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ബൈസണ്‍വാലി സ്വദേശിനിഅടിമാലിയിലും, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി അടിമാലി മേഖലയില്‍ മാത്രം 13 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.ഇവരുള്‍പ്പെടെ 120 ഓളം ആളുകള്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുണ്ടെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ പറഞ്ഞു

0

ഇടുക്കി :ചെറുതോണിയിലെ പൊതുപ്രവർത്തകനുമായിയുള്ള സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിനി അടിമാലിയില്‍ എത്തിയിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടിമാലി മേഖലയില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്.ബൈസണ്‍വാലി സ്വദേശിനി മാര്‍ച്ച് 18ന് അടിമാലി എഇഒ ഓഫീസില്‍ എത്തിയിരുന്നതായാണ് ആരോഗ്യ വിഭാഗം നല്‍കുന്ന പറയുന്നത് .തുടര്‍ന്നിവര്‍ ടൗണിലെ രണ്ട് വ്യാപാര സ്ഥാപനത്തിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഓഫീസിലും പോയിരുന്നു.ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ കഴുകി അണുവിമുക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി അടിമാലി മേഖലയില്‍ മാത്രം 13 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.ഇവരുള്‍പ്പെടെ 120 ഓളം ആളുകള്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുണ്ടെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ പറഞ്ഞു.അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ ഏകാധ്യാപക സ്‌കൂളുകളിലെ 7 അധ്യാപകരും എഇഒ ഓഫീസുമായി ബന്ധപ്പെട്ടൊരാളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായുള്ള 5 ജീവനക്കാരുമാണ് നേരിട്ടുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇതില്‍ ഒരു കുടുംബത്തെ മച്ചിപ്ലാവില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ താമസിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇവരില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചതായും ആരോഗ്യവിഭാഗം വ്യക്തമാക്കി.അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മറ്റാരെങ്കിലും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോയെന്ന കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.

കൊവിഡ് പ്രതിരോധം:ഹോം ഡെലിവറി പദ്ധതിക്ക് അടിമാലിയില്‍ തുടക്കം

കൊറോണ സമൂഹ്യ വ്യാപനം തടയുവാന്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ ഒരുക്കുകയാണ് അടിമാലി ജനമൈത്രി പോലീസ് . ‘നിങ്ങള്‍ സുരക്ഷിതരായി വീട്ടിലിരിക്കു നിങ്ങള്‍ക്കാവശ്യമുള്ളവ ഞങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കാം ‘എന്ന സന്ദേശമുയര്‍ത്തി അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഹോം ഡെലിവറി പദ്ധതിക്ക് അടിമാലിയില്‍ തുടക്കം കുറിച്ചു.അവശ്യസാധാനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി കൊവിഡ് രോഗബാധയേല്‍ക്കാനുള്ള സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.അവശ്യസാധനങ്ങള്‍, മരുന്നുകള്‍,പലചരക്ക്, പച്ചക്കറി തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ ആളുകള്‍ ആവശ്യപ്പെടും പ്രകാരം അടിമാലിയുടെ പരിസരപ്രദേശങ്ങളിലുള്ള വീടുകളില്‍ എത്തിച്ചു നല്‍കും.പദ്ധതിയുടെ ഉദ്ഘാടനം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ് നിര്‍വ്വഹിച്ചു.രാവിലെ 10 മുതല്‍ 4 വരെയാണ് ഹോംഡെലിവറി. നാല് വാഹനങ്ങളിലായി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. 8075944394, 9605378183, 9495270889, 9447398312, 9447523301 എന്ന നമ്പരുകളില്‍ വിളിച്ച് സാധനങ്ങള്‍ ഓഡര്‍ ചെയ്യാവുന്നതാണ്. പ്രവര്‍ത്തകര്‍ ആളുകള്‍ നിര്‍ദ്ദേശിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ച് നല്‍കും.സാധനങ്ങള്‍ കൈമാറിയ ശേഷം മാത്രം ബില്‍ തുകയും യാത്ര കൂലിയും നല്‍കിയാല്‍ മതിയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നത് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് അടിമാലി പോലീസിന്റെ പ്രതീക്ഷ

You might also like

-