സാമൂഹ്യ മാധ്യമങ്ങളിൽ ആധാർ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഹർജി

സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്.ഈ ഹർജികൾ സുപ്രീംകോടതി കേൾക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും നൽകിയ ട്രാൻസ്ഫർ ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ വിവാദ നിലപാട്

0

ഡൽഹി :സാമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാൻസ്‌ഫർ ഹർജി കോടതി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ വിവാദ നിലപാട്.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്.ഈ ഹർജികൾ സുപ്രീംകോടതി കേൾക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും നൽകിയ ട്രാൻസ്ഫർ ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ വിവാദ നിലപാട്.

ഭീകരതയും വ്യാജപ്രചാരണങ്ങളും തടയാൻ സമൂഹ മാധ്യമങ്ങൾക്ക് സംവിധാനമില്ല. ഇത് തുടരാനാകില്ല.അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കി അറ്റോണി ജനറൽ കോടതിയെ അറിയിച്ചു.ഇക്കാര്യത്തിൽ കൂടുതൽ വാദത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഓണ്ലൈൻ സ്വകാര്യതയ്ക്കും ഓണ്‍ലെന്‍ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുമിടയിൽ സന്തുലിതാവസ്ഥയുണ്ടാക്കാൻ സാധിക്കണം എന്ന് ജസ്റ്റിസ് ദീപക് ഗുപ്‌ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ഹർജിയിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹ മാധ്യമങ്ങൾക്കും കോടതി നോട്ടീസ്‌ അയച്ചു. എന്നാൽ മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്ന പൊതു ഹർജിയിലെ നടപടികൾ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.

ഹർജികൾ മാറ്റരുതെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ആഗോള ഉത്പന്നം ആയതിനാൽ കേസിൽ സുപ്രീംകോടതിയാണ് തീർപ്പ് കല്പിക്കേണ്ടതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാദം.വ്യക്തിയുടെ ഓണ്ലൈൻ സ്വകാര്യതയിലേക്ക് കടന്നു കയറ്റം നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന വിമർശനം ഇതിന് പിന്നാലെ ഉയർന്നു കഴിഞ്ഞു

You might also like

-