നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശമനുസരിച്ച് മുന്നോട്ട് പോകണമെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്

'"അന്വേഷണം സത്യസന്ധമായി നടക്കും എല്ലാകാര്യങ്ങളും അന്വേഷിക്കുന്നു. വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരു"

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശമനുസരിച്ച് മുന്നോട്ട് പോകണമെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്. പുതിയ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എ ഡി ജി പി വ്യക്തമാക്കി. അന്വേഷണം സത്യസന്ധമായി നടക്കും. എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘”അന്വേഷണം സത്യസന്ധമായി നടക്കും എല്ലാകാര്യങ്ങളും അന്വേഷിക്കുന്നു. വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരു”മെന്നും എഡിജിപി പറഞ്ഞു

കേസില്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കൊച്ചിയില്‍ ചേർന്നിരുന്നു.
സംസ്ഥാന സര്‍ക്കാരും വിശദമായ തുടരന്വേഷണത്തിന് പൊലീസിനോട് നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഇനി എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാം എന്നതടക്കം യോഗത്തില്‍ ചര്‍ച്ചയായി. പുനര്‍ വിസ്താരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിരുന്നു.അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് സ്റ്റുഡിയോ മാനേജര്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരിടപാടും സ്റ്റുഡിയോയില്‍ നടന്നിട്ടില്ലെന്ന് മാനേജര്‍ പ്രതികരിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെക്കോര്‍ഡിങ് സ്റ്റുഡിയോക്കെതിരെ അന്വേഷണം നീളുന്നത്.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലില്‍ അടുത്തയാഴ്ച ദിലീപിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമോഴി ബുധനാഴ്ചയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു

You might also like

-