ഇടുക്കിയിലെ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ ഡി ജിപി എ.പത്മകുമാര്‍ സന്ദർശിച്ചു

തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും നിക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നു സംസ്ഥാനത്തെ അതിർത്തി മേഖല സുരക്ഷിതമാണെന്നും ഡിജിപി എ പദ്മകുമാർ പറഞ്ഞു

0

മറയൂർ :ലോക് ടൗണുമായി ബന്ധപെട്ടു  അതിർത്തി മേഖലയിലെ സാസാഹചര്യം വിലയിരുത്താൻ അതിര്‍ത്തി ദക്ഷിണ മേഖല എഡിജിപി എ.പത്മകുമാര്‍ മറയൂർ  സന്ദര്‍ശിച്ചു. രാവിലെ മറയൂര്‍ കരിമുട്ടിയിലും ചിന്നാറിലെ അന്തർ സംസ്ഥാന  ചെക്ക് പോസ്റ്റുലും  അദ്ദേഹം സന്ദർശനം നടത്തി  ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന  പൊലീസ് ഫോറസ്റ്റ് ആരോഗ്യം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ആദിവാസി കുടിയായ തായണ്ണന്‍ കുടിക്ക് സമീപമെത്തി അതിര്‍ത്തിയിലെ തമിഴ്‌നാട് അക്കാമല ആദിവാസി കുടി വീക്ഷിച്ചു . തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും നിക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നു സംസ്ഥാനത്തെ അതിർത്തി മേഖല സുരക്ഷിതമാണെന്നും ഡിജിപി എ പദ്മകുമാർ പറഞ്ഞു

കേരളത്തിൽ നിന്നും തമിഴ് നാടുമായി  ബന്ധപ്പെടുന്ന  അഞ്ചു  അന്തർ സംസ്ഥാന  ചെക്ക്പോസ്റ്റുകളും  ഇരുപത്തിയെട്ടു കാണാൻപതാകളും   ഉണ്ട്  ഇടുക്കി ജില്ലയില്‍ ഉണ്ട്  എല്ലാ ഇടങ്ങളിലും സുരക്ഷാ ശക്തമായി തന്നെ തുടരുകയാണ്. ഊടുവഴികള്‍ ട്രോണ്‍ ഉപയോഗിച്ചുള്ള  പരിശോധന നടന്നുവരികയാണ്   .ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാവശ്യമായ  നിത്യോപയോഗ  സാധനങ്ങള്‍  തമിഴ് നാട്ടിൽ നിന്നും അതിര്‍ത്തിയില്‍ എത്തിച്ചു കേരളത്തിലെ വാഹനങ്ങളിൽ കയറ്റിയനാണ് കേരളത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നത് തമിഴ്‌നാട്ടിൽനിന്നും   രോഗബാധ പടരാതിരിക്കാൻ  എല്ലാ സുരക്ഷാ സംവിധാനവും  ഒരുക്കിയിട്ടുണ്ട് എന്ന് എഡിജിപി എ.പത്മകുമാര്‍ പറഞ്ഞു. കോവിഡ്  കൊണ്ടറോൾ  സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ വൈഭവ് സക്‌സേന, മൂന്നാര്‍ ഡിവൈഎസ്പി എം.രമേശ്കുമാര്‍, മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ജി.സുനില്‍, എസ്‌ഐ ജി.അജയകുമാര്‍, മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആരോഗ്യദാസ്, ചിന്നാര്‍ അസി. വൈൽഡ് ലൈഫ് വാർഡൻ  റ്റി.എം.റഷീദ് എന്നിവര്‍ ഡിജിപി കൊപ്പമുണ്ടായിരുന്നു

You might also like

-