ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ
എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ എത്തിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്
തിരുവനന്തപുരം | വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നൽകിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ എത്തിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ എം.ആർ അജിത് കുമാറിന് ലഭിച്ചിരുന്നു.അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്തിന് പിന്നാലെയാണ് ഡി ജി പി യുടെ ശൂപാർശ . നേരത്തെ പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ.