ദാസ്യപ്പണി : സുദേഷ് കുമാറിനെ എഡിജിപി കോസ്റ്റൽ സെക്യൂരിറ്റിയായിനിയമിച്ചു
കോസ്റ്റൽ സെക്യൂരിറ്റിയിൽ എഡിജിപി എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകിയത്.
.തിരുവന്തപുരം :ദാസ്യപ്പണി ആരോപണത്തെ തുടർന്ന് ബറ്റാലിയൻ എഡിജിപി സ്ഥാനം തെറിച്ച സുദേഷ് കുമാറിന് സർക്കാർ പുതിയ നിയമനം നൽകി. കോസ്റ്റൽ സെക്യൂരിറ്റി എഡിജിപി യായിട്ടാണ് സുദേഷ്കുമാറിനെ നിയമിച്ചത്. എച്ച് വെങ്കിടേഷിനെ വിജിലൻസ് ഐ ജിയായി നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെ ഔദ്യോഗികവാഹനം ദുരുപയോഗിക്കുന്നതായി കാണിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സുദേഷ് കുമാറിനെ ബറ്റാലിയൻ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത്. മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരുന്നു.
നിയമനമില്ലാതെ ആഴ്ചകൾ കഴിഞ്ഞ സാഹചര്യത്തിലാണ് സുദേഷ് കുമാറിന് പുതിയ നിയമനം സർക്കാർ നൽകിയത്. എഡിജിപി കോസ്റ്റൽ സെക്യൂരിറ്റിയായിട്ടാണ് പുതിയ നിയമനം. കോസ്റ്റൽ സെക്യൂരിറ്റിയിൽ എഡിജിപി എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകിയത്. താരതമ്യേന അപ്രധാനമായ തസ്തികയിലാണ് സുദേഷ്കുമാറിനെ നിയമിച്ചിരിക്കുന്നത്. സ്‍പർജൻ കുമാർ ബീവറേജസ് എംഡിയായും, എച്ച് വെങ്കിടേഷിനെ വിജിലൻസ് ഐ ജിയായും നിയമിച്ചിട്ടുണ്ട്.
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ ഡി ജി പി സുദേഷ് കുമാറിന്റെ മകള്‍ നല്‍കിയ ഹര്‍ജിയും മര്‍ദ്ദനത്തിനിരയായ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും . തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുമാണ് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരായാ കേസ് റദ്ദാക്കണമെന്നാണ് ഗവാസ്‌ക്കറിന്റെ ആവശ്യം. കേസ് ഒരുമിച്ച് കേള്‍ക്കുന്നതിനായി ഒരേ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ഹര്‍ജികളും ഇന്ന് ഒരുമിച്ച് പരിഗണിക്കുന്നത്. ഗവാസ്കറിന്റെ അറസ്റ്റ് ഹൈ കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.