അഭിമന്യു വധം: മുഖ്യപ്രതി കാമ്പസ് ഫ്രണ്ട് പ്രവർത്തനകൻ പിടിയിൽ

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മുഹമ്മദാണ് പിടിയിലായത്

0

കൊച്ചി :  അഭിമന്യു കൊലപാതക്കേസിലെ മുഖ്യ പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മുഹമ്മദാണ് പിടിയിലായത്. മുഹമ്മദാണ് മറ്റു പ്രതികളെ അഭിമന്യുവിനെ കൊല്ലാന്‍ കാമ്പസിലേക്ക് വിളിച്ചുവരുത്തിയത്. മഹാരാജാസ് കോളജിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്.മുഹമ്മദിനെ അന്വേഷണ സംഘം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.  അഭിമന്യുവിനെ കുത്തിയയാളെ കൂടിയാണ് ഇനി പിടികൂടാനുള്ള ത്.

You might also like

-